കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്‍ ബാല, അമൃത സുരേഷ്, മകള്‍ ഇവരുടെ വിഡിയോകളും ഫെയ്സ്ബുക്ക് കുറിപ്പുകളുമാണ് സൈബറിടങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. സ്വന്തം നിലപാടുകളും വാദങ്ങളുമായി വാളുകളില്‍ ഇവര്‍ നിറഞ്ഞു. ഇവരോടു അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍മീഡിയകളില്‍ നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.
Read Also: ‘നീ ഏറ്റവും മികച്ചവള്‍, ശക്തയായ സ്ത്രീ’; അമൃതയോട് ഗോപി സുന്ദര്‍
എന്തായാലും അമൃത സുരേഷ് ആശുപത്രിയില്‍ നിന്നും വീട്ടില്‍ തിരിച്ചെത്തിയ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ഇവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. നെഞ്ചിന്റെ ഒരുഭാഗത്തായി ബാൻഡേജ് ഒട്ടിച്ചുവച്ചിരിക്കുന്നതു കാണാം. എന്നാൽ അമൃതയ്ക്ക് എന്താണു സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല.
മുൻ ഭർത്താവ് ബാലയ്ക്കെതിരെയുള്ള ആരോപണങ്ങൾ ശക്തമാകുന്നതിനിടെയാണ് അമൃത സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലായിരുന്ന സമയത്ത് തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കുകയും തനിക്കു വേണ്ടി പ്രാർഥിക്കുകയും ചെയ്ത എല്ലാവരോടും അമൃത നന്ദി അറിയിച്ചു. ‘മൈ ഗേള്‍ ഈസ് ബാക്ക് ഹോം’ എന്നെഴുതിയ സുഹൃത്തിന്റെ പോസ്റ്റ് ഷെയർ ചെയ്യുകയായിരുന്നു അമൃത സുരേഷ്.