TOPICS COVERED

സംഗീതസംവിധായകൻ ഗോപി സുന്ദറിന്റെ സിനിമാ ജീവിതത്തേക്കാൾ അദ്ദേഹത്തിന്റെ വ്യക്തിജീവിതമാണ് പലപ്പോഴും ചർച്ചയാകാറുള്ളത്. പലഘട്ടങ്ങളിലും കമന്റുകൾ അതിര് കടക്കുമ്പോൾ ​ഗോപി സുന്ദർ നേരിട്ട് മറുപടി പറയാറുമുണ്ട്. സുഹൃത്തായ ഷിനു പ്രേം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രത്തിന് പിന്നാലെയാണ് നിലവിൽ ആരാധകർ. കുറവുകളെ അവഗണിച്ച്, കഴിവുകളെ ആരാധിക്കുന്നയാളാണ് മികച്ച സുഹൃത്ത് എന്ന തലക്കെട്ടോടെ ഷിനു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രമാണ് ശ്രദ്ധേയമാകുന്നത്. 

​ഗോപി സുന്ദറിനെ ടാ​ഗ് ചെയ്തുള്ള പോസ്റ്റിൽ മൈ ഗുരു, റെസ്‌പെക്ട്, ലൈഫ്, ഷൂട്ട് എന്നീ ഹാഷ് ടാഗും ഷിനു പങ്കുവച്ചിട്ടുണ്ട്. ഷിനുവിന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ നൽകിയിട്ടുള്ള വിവരം പ്രകാരം, 2023-ലെ മിസ് ഫാഷൻ ക്വീൻ ആണ് ഷിനു പ്രേം. 2023-ലെ ലുലു ബ്യൂട്ടിഫെസ്റ്റ് സെക്കൻഡ് റണ്ണർഅപ്പ്, 2023 മിസ് തൃശൂർ, മിസ് ക്വീൻ കേരള ടോപ് 10, മിസ് റാമ്പ് വാക്ക് 2024 എന്നിവയുമാണ് ഷിനു. 

അതേസമയം ഫോട്ടോയ്ക്ക് താഴെ ​ഗോപി സുന്ദറിനെ അവഹേളിക്കുന്ന തരത്തിലാണ് കമന്റുകൾ. സമ്മതിച്ചളിയ വേറെ ലെവൽ എന്നാണ് ഫോട്ടോയ്ക്ക് താഴെ വന്നൊരു കമന്റ്. ഇനി മുതൽ ഗോപീകൃഷ്ണൻ എന്നറിയപ്പെടും, എന്റെ ഗോപി അണ്ണാ..... ഇത്രയും സ്പീഡിൽ ഞാൻ ഒക്കെ ഷർട്ട് പോലും മാറിയിട്ടില്ല. അണ്ണന്റെ ടൈം ബെസ്റ്റ് ടൈം, അണ്ണന്റെ നാൾ ഒന്ന് പറയാമോ? ശത്രുദോഷം സംഹാരം പൂജ ചെയാൻ ആണ് എന്നിങ്ങനെയാണ് കമന്റ്. 

പ്രണയബന്ധങ്ങളുടെ പേരിലാണ് പലപ്പോഴും ​ഗോപി സുന്ദറിനെതിരെ സൈബർ ആക്രമണങ്ങളുണ്ടാകാറുണ്ട്. ഗായിക അഭയ ഹിരൺമയിയുമായുള്ള പ്രണയമായിരുന്നു ഗോപി സുന്ദറിനെതിരെ ആദ്യം സൈബറിടത്തെ ചർച്ച. പിന്നീടാണ് ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒരുമിച്ചത്. ഈ ബന്ധങ്ങൾ പിരിഞ്ഞെങ്കിലും ഇതിന്റെ പേരിലാണ് പല കമന്റുകളും. 

ENGLISH SUMMARY:

Friend shares photo with Gopi Sundar, fans curious about the person