മലയാള സിനിമയില്‍ സജീവമായിരുന്ന അഭിനയതാവാണ് ടി.പി മാധവന്‍. 600-ലധികം സിനിമകളിലും ടെലി-സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. പത്താനാപുരം ഗാന്ധി ഭവനില്‍ അന്തേവാസിയായിരുന്നു. 2015ലെ ഹരിദ്വാർ യാത്രക്കിടയിലെ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയ്ക്കു ശേഷമാണ് ഗാന്ധി ഭവനിൽ വിശ്രമജീവിതത്തിന് എത്തിയത്. Also Read : നടന്‍ ടി.പി. മാധവന്‍ അന്തരിച്ചു
ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ആദ്യ ജനറൽ-സെക്രട്ടറിയായിരുന്ന അദ്ദേഹത്തെ സംഘടന ശ്രദ്ധിക്കുന്നില്ലെന്ന് വിമര്‍ശനം സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായിരുന്നു. എനിക്ക് മോഹന്‍ലാലിനെ കാണണമെന്നും ലാല്‍ തന്നെ കാണാന്‍ ഗാന്ധി ഭവനില്‍ വരണമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം. ഈ വിഷയം സമൂഹമാധ്യങ്ങളിലൂടെ വൈറലായപ്പോള്‍ അന്നത്തെ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു മറുപടി നല്‍കിയത് ഇങ്ങനെ
‘ഓര്‍മ നഷ്ടപ്പെട്ട നിലയിലാണ് നിലവില്‍ അദ്ദേഹം. ഗാന്ധി ഭവനില്‍ എല്ലാ സൗകര്യങ്ങളും അദ്ദേഹത്തിന് നല്‍കുന്നുണ്ട്. ഇടയ്ക്ക് വിളിച്ച് അന്വേഷിക്കാറുണ്ട്. ഇപ്പോള്‍ അദ്ദേഹം പറയുന്നത് മനസിലാകാന്‍ ബുദ്ധിമുട്ടാണ്. പത്തനാപുരത്തിന്റെ എംഎല്‍എ കൂടിയായ ഗണേഷ് കുമാര്‍ എല്ലാ കാര്യങ്ങളും അവിടെ ചെയ്യാറുണ്ട്. ആ ഭാഗത്ത് കൂടി പോകുന്ന സിനിമ പ്രവര്‍ത്തകരും ഗാന്ധി ഭവന്‍ സന്ദര്‍ശിക്കാറുണ്ട്. പക്ഷെ കുറച്ചു പേരെ അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍ ഉള്ളു. അദ്ദേഹത്തിന്റെ മനസിലുള്ള ആള്‍ ലാലേട്ടാനാണ്. മാധവന്‍ ചേട്ടനെ കാണാന്‍ ഒരിക്കല്‍ ലാലേട്ടനുമായി ആശുപത്രിയില്‍ പോയതാണ്’ ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു.
എട്ടു വര്‍ഷമായി ഗാന്ധിഭവനില്‍ ടിപി മാധവന്‍ ജീവിക്കുന്നു. തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയില്‍ അവശനായി കിടന്ന ടിപി മാധവനെ ചില സഹപ്രവര്‍ത്തകരാണ് ഗാന്ധിഭവനില്‍ എത്തിച്ചത്. ഗാന്ധി ഭവനില്‍ എത്തിയ ശേഷം ആരോഗ്യം ഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും ടിപി മാധവന്‍ അഭിനയിച്ചിരുന്നു. എന്നാല്‍ പിന്നീട് മറവി രോഗം ബാധിച്ചു.ഗാന്ധിഭവനിലെ പ്രധാന ഓഫിസിനു മുകളിലുള്ള മുറിയാണ് ടി.പി. മാധവന് വേണ്ടി അധികൃതര്‍ നല്‍കിയിരിക്കുന്നത്. ഈ മുറിയില്‍ ടിപി മാധവന് ലഭിച്ച അംഗീകാരങ്ങളും ഫലകങ്ങളും നിരത്തിവച്ചിട്ടുണ്ട്. ഗാന്ധി ഭവനില്‍ എത്തിയ ശേഷം ലഭിച്ച രാമുകാര്യാട്ട് അവാര്‍ഡും, പ്രേം നസീര്‍ അവാര്‍ഡും എല്ലാം ഇതില്‍ പെടുന്നു. പതിറ്റാണ്ടുകളായി മലയാള സിനിമ ലോകത്ത് സജീവമായ ടിപി മാധവനെ കാണാന്‍ വിരലില്‍ എണ്ണാവുന്ന സിനിമക്കാര്‍ മാത്രമാണ് ഇതുവരെ വന്നത് എന്നാണ് ഗാന്ധി ഭവന്‍ അധികൃതര്‍ പറയുന്നത്. പത്തനാപുരത്തിന്റെ എംഎൽഎ കൂടിയായ കെ.ബി. ഗണേഷ്‌കുമാർ ഇടക്കിടെ ടിപി മാധവനെ കാണാന്‍ എത്താറുണ്ട്. സുരേഷ് ഗോപിയും വരാറുണ്ട്. നടി ചിപ്പിയും ഭർത്താവ് രഞ്ജിത്തും, ജയരാജ് വാര്യർ, മധുപാൽ ഇങ്ങനെ ചുരുക്കം പേരാണ് എത്തിയിട്ടുള്ളതെന്ന് ഗാന്ധിഭവൻ വൈസ് ചെയർമാൻ അമൽ രാജ് പറയുന്നു.