TOPICS COVERED

ആടുജീവിതത്തിലെ പാട്ടുകള്‍ ഗ്രാമി അവാര്‍ഡിനായി അയച്ചിരുന്നുവെന്ന് സംഗീത സംവിധായകന്‍ എ.ആര്‍.റഹ്​മാന്‍. എന്നാല്‍ ഗ്രാമിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ ട്രാക്ക് തള്ളിക്കളഞ്ഞുവെന്നും റഹ്​മാന്‍ പറഞ്ഞു. മാനദണ്ഡങ്ങൾ മുഴുവൻ ശരിയായെങ്കിൽ മാത്രമേ പുരസ്കാരത്തിനു പരിഗണിക്കൂവെന്നും ഒരു അഭിമുഖത്തില്‍ റഹ്​മാന്‍ പറ‍ഞ്ഞു. 

'ഗ്രാമിക്കും ഓസ്കറിനുമൊക്കെ ഒരുപാട് മാനദണ്ഡങ്ങളുണ്ട്. അതെല്ലാം നൂറ് ശതമാനം പാലിച്ചെങ്കിൽ മാത്രമേ പുരസ്കാരത്തിനു പരിഗണിക്കൂ. ആടുജീവിതം എന്ന ചിത്രത്തിന്റെ സൗണ്ട് ട്രാക്ക് ഗ്രാമിൽ സമർപ്പിച്ചിരുന്നു. എന്നാൽ അവർ നിർദേശിച്ച ദൈർഘ്യത്തേക്കാൾ ഒരു മിനിറ്റ് കുറവായിപ്പോയി സംഗീതത്തിന്. ആ ഒറ്റക്കാരണത്താൽ എന്റെ ട്രാക്ക് തള്ളിക്കളഞ്ഞു,' റഹ്​മാന്‍ പറഞ്ഞു. 

മുൻ വർഷങ്ങളിൽ ഓസ്കറിനും ഗ്രാമിക്കും വേണ്ടി പൊന്നിയിൽ സെൽവന്റെ ഒന്നും രണ്ടും ഭാഗങ്ങളിലെ സൗണ്ട് ട്രാക്കുകൾ അയയ്ക്കാൻ പദ്ധതിയിട്ടിരുന്നുവെന്നും എന്നാൽ അതിനും സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചില പ്രതികൂല കാര്യങ്ങളുണ്ടായതോടെ ആ തീരുമാനത്തിൽ നിന്നു പിൻമാറുകയായിരുന്നു. എല്ലാ സാഹചര്യവും അനുകൂലമാകുമ്പോൾ മാത്രമല്ലേ അതൊക്കെ ചെയ്യാൻ പറ്റൂ. ഗ്രാമിയുടെ ടിക് ബോക്സ് നാം വിചാരിക്കുന്നതിലും വലുതാണ്. അവർ പറയുന്ന മാനദണ്ഡങ്ങൾ മുഴുവൻ ശരിയായെങ്കിൽ മാത്രമേ പുരസ്കാരത്തിനു പരിഗണിക്കൂ,- റഹ്മാൻ പറഞ്ഞു.

ENGLISH SUMMARY:

AR Rahman talks about the reason for rejecting the songs of Aadujeetu from the Grammy Awards