bogainvilla-trailer-og

അമല്‍ നീരദ് ചിത്രം ബൊഗെയ്​ന്‍വില്ലയുടെ ട്രെയ്​ലര്‍ പുറത്ത്. പ്രഖ്യാപന സമയം മുതലേ പ്രേക്ഷകരില്‍ ആകാംക്ഷ ജനിപ്പിച്ച ചിത്രത്തിന്‍റെ ട്രെയ്​ലര്‍ ഒട്ടും പ്രതീക്ഷ കെടുത്തുന്നില്ല. ഒരല്‍പം മിസ്​റ്ററിക്കൊപ്പം ത്രില്ലര്‍ മോഡിലാണ് ചിത്രത്തിന്‍റെ ട്രെയ്​ലര്‍ ഒരുക്കിയിരിക്കുന്നത്. റീത്തു, റോയ്സ് എന്നീ ദമ്പതികള്‍ ഒരു അപകടത്തില്‍ പെടുന്നതും റീത്തിന്‍റെ ഓര്‍മ നഷ്​ടപ്പെടുന്നതും പിന്നാലെ നടക്കുന്ന ദുരൂഹമായ സംഭവങ്ങളുമാണ് ട്രെയ്​ലറില്‍ കാണിച്ചിരിക്കുന്നത്. റീത്തുവും റോയ്സുമായി ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും അഭിനയിക്കുമ്പോള്‍ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്നത് ഫഹദ് ഫാസിലാണ്. 

ചിത്രം ഒക്ടോബര്‍ 17-നാണ് തിയേറ്ററുകളിലെത്തുന്നത്. ഷറഫുദ്ദീന്‍, ശ്രിന്ദ,വീണ നന്ദകുമാര്‍, എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കുഞ്ചാക്കോ ബോബനും അമല്‍ നീരദും ആദ്യമായി ഒന്നിച്ചെത്തുന്നു എന്നതിനൊപ്പം ഏറെ നാളുകള്‍ക്ക് ശേഷം ജ്യോതിര്‍മയി അഭിനയിക്കുന്നു എന്ന പ്രത്യേകതകളുമുണ്ട് ബൊഗെയ്​ന്‍വില്ലക്ക്.

ലാജോ ജോസഫിന്‍റെ റൂത്തിന്‍റെ ലോകം എന്ന നോവല്‍ ആസ്​പദമാക്കി എടുത്ത ചിത്രത്തിന്‍റെ തിരക്കഥ അമല്‍ നീരദും ലാജോ ജോസഫും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ ആദ്യം പുറത്തുവന്ന ഗാനമായ സ്​തുതി തരംഗമായിരുന്നു. 'ഭീഷ്മപര്‍വ്വ'ത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകം നോക്കികാണുന്നത്. 

ENGLISH SUMMARY:

The trailer of Bougainvillea is out