TOPICS COVERED

ദുര്‍ഗ പൂജയുടെ ആഘോഷമാണ് ഉത്തരേന്ത്യയാകെ. രാഷ്​ട്രീയ നേതാക്കളും സിനിമ താരങ്ങളുമെല്ലാം വിശേഷ ദിവസത്തോട് അനുബന്ധിച്ചുള്ള പൂജയില്‍ പങ്കെടുക്കുകയാണ്. കജോള്‍, ആലിയ ഭട്ട്, റാണി മുഖര്‍ജി, അജയ് ദേവ്​ഗണ്‍ തുടങ്ങിയവരെല്ലാം പൂജയില്‍ പങ്കെടുക്കുന്ന ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നിരുന്നു. 

ആനന്ദകരമായ ഈ വേളയില്‍ തന്‍റെ സംയമനം നഷ്​ടപ്പെട്ട് കോപാകുലയാവുന്ന കജോളിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പൂജക്കിടക്ക് ദുര്‍ഗയുടെ വിഗ്രഹത്തിനടുത്ത് ഷൂസ് ധരിച്ചെത്തിയ വ്യക്തിക്ക് നേരെയാണ് കജോള്‍ ദേഷ്യപ്പെട്ടത്. ഷൂസ് കണ്ട് കജോള്‍ അസ്വസ്ഥയാവുന്നത് വിഡിയോയില്‍ കാണാം. 'ഇതൊരു പൂജയാണ്, അല്‍പം ബഹുമാനം കാണിക്കൂ' എന്നാണ് കജോള്‍ പറഞ്ഞത്. ഷൂസ് ധരിച്ചവര്‍ സ്ഥലത്ത് നിന്നും പോകണമെന്ന് മൈക്കിലൂടെയും കജോള്‍ ആവശ്യപ്പെട്ടിരുന്നു. 

ENGLISH SUMMARY:

A video of an angry Kajol During Durga pooja is going viral on social media