കഴിഞ്ഞ 23 വര്‍ഷമായി തുടരുന്ന, സ്ക്രീനില്‍ ചുംബന രംഗങ്ങള്‍ അഭിനയിക്കില്ലെന്ന തീരുമാനം മാറ്റി കജോള്‍. അഭിനയിച്ച സിനിമകളില്‍ ചുംബന രംഗങ്ങള്‍ ഒഴിവാക്കാറുള്ള കജോള്‍ പുതിയ സീരിസില്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.‘ദ ട്രയല്‍’ എന്ന സീരീസിലാണ് താരത്തിന്‍റെ ചുംബന രംഗങ്ങള്‍ ഉള്ളത്. 

രണ്ട് ചുംബന രംഗങ്ങളാണ് സീരിസില്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്ന് സെന്‍ഗുപ്തയുമായും മറ്റൊന്ന് അലിഖാനുമായും. ചുംബന രംഗത്തില്‍ അഭിനയിക്കുന്നതിന് മുന്‍പ് വളരെ കുറച്ച് പേര്‍ മാത്രമേ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഉണ്ടായിരുന്നുള്ളൂവെന്നും, ഷൂട്ട് ചെയ്ത ശേഷം സീന്‍ കണ്ട് ശരിയായി എന്ന് ഉറപ്പാക്കിയെന്നും അലിഖാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആദ്യം ആശ്ഛര്യം പ്രകടിപ്പിച്ച ആരാധകര്‍ തന്നെ കജോളിന് പ്രശംസകളുമായെത്തി. ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ബോളിവുഡ് സീരിസുകളില്‍ ചുംബന രംഗങ്ങള്‍ക്ക് പഞ്ഞമില്ലെങ്കിലും കജോളിന്‍റെ ഈ ബോള്‍‌ഡ് കഥാപാത്രത്തെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. വര്‍ഷം കഴിയുംതോറും തന്‍റെ സൗന്ദര്യവും അഭിനയമികവും കൂടുന്നതേയുള്ളൂവെന്ന് തെളിയിക്കുകയാണ് താരമെന്ന് ആരാധക സാക്ഷ്യം.

പ്രശസ്ത അമേരിക്കന്‍ സീരിസ് ദി ഗുഡ് വൈഫിന്‍റെ റീമേക്കാണ് ദ ട്രയല്‍. കജോളിന്‍റെ ഒടിടി പ്രവേശനം കൂടിയാണിത്. സീരിസില്‍ അഭിഭാഷകയായ നയോനിക സെന്‍ഗുപ്ത എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.  ‌പരമ്പരയില്‍ ഷീബ ഛദ്ദ, കുബ്ര സെയ്ത്, ഗൗരവ് പാണ്ഡെ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Kajol does her first on-screen kiss for The Trial