മയോനി എന്ന പ്രിയ നായർക്കൊപ്പമുള്ള ചിത്രം പങ്കിട്ട് സംഗീതസംവിധായകൻ ഗോപി സുന്ദർ. ‘ഞങ്ങളുടെ ആനന്ദകരമായ ഇടം’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മയോനിയെ ചേർത്തുപിടിച്ചു നിൽക്കുന്ന ഗോപി സുന്ദറാണ് ചിത്രത്തിൽ.ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായ ചിത്രത്തിനു താഴെ നിരവധി പേർ കമന്റുകളുമായി എത്തുന്നുണ്ട്. സാധാരണയായി കമന്റ് ബോക്സ് ഓഫ് ചെയ്താണ് ഗോപി സുന്ദർ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്. Also Read :ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കിട്ട് സുഹൃത്ത്; ആളെ തിരഞ്ഞ് ആരാധകർ
മയോനിയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന തരത്തിൽ നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. മയോനിയെ ചേർത്തുപിടിച്ചുള്ള ചിത്രങ്ങൾ ഗോപി സുന്ദർ പങ്കുവച്ചതോടെയാണ് അത്തരത്തിൽ വാർത്തകൾ തലപൊക്കിയത്. എന്നാൽ വിഷയത്തിൽ ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അടുത്തിടെ മയോനിക്കൊപ്പമാണ് ഗോപി തന്റെ ജന്മദിനം ആഘോഷിച്ചത്. ‘എക്കാലത്തെയും മികച്ച ജന്മദിനം’ എന്നാണ് ഗോപി സുന്ദർ ആ ആഘോഷത്തെ വിശേഷിപ്പിച്ചത്.