നടൻ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മകൾ ദിയകൃഷ്ണയുടെ വിവാഹം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. വിവാഹ വിശേഷങ്ങളെല്ലാം തന്നെ താരകുടുംബം നിരന്തരം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ സൈബറിടത്ത് വൈറല്‍ ദിയ ഗര്‍ഭിണിയാണോ എന്ന ചര്‍ച്ചകള്‍ക്കിടയില്‍ ഒരാള്‍ ചോദിച്ച ചോദ്യവും ദിയയുടെ മറുപടിയുമാണ്. ദിയ ഇന്‍സ്റ്റയില്‍ ഇട്ട ഒരു ചിത്രത്തിന് കമന്‍റായിട്ടാണ് ഒരാള്‍ ചോദ്യം ചോദിച്ചത്. ദിയയുടെ മറുപടിയാകട്ടെ സൈബറിടത്ത് വൈറലും
‘ഈ പെണ്ണല്ലേ പ്രഗ്നന്റ് ആണെന്ന് പറയുന്നത് കേട്ടത്’ എന്നാണ് ചോദ്യം. ചോദ്യം വന്ന് മിനിട്ടുകൾക്കകം ദിയ തനിക്ക് കൊടുക്കാനുള്ള ചുട്ട മറുപടി കൊടുത്തു, 'എനിക്കൊരു പേരുണ്ട്. നിങ്ങൾ എന്നോ, ദിയ എന്നോ താങ്കൾക്ക് എന്നെ അഭിസംബോധന ചെയ്യാം' എന്ന് ദിയ കൃഷ്ണ മറുപടി നൽകി. കൂടെ ഒരു സ്മൈലി ഇമോജിയുമുണ്ട്.
ദിയയെ പിന്തുണച്ചു കൊണ്ടാണ് ആരാധകരും എത്തിയിരിക്കുന്നത്. 'കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി, ഈ ചോദ്യം കുറച്ചുകൂടി മാന്യമായി ചോദിച്ചിരുന്നെങ്കില്‍ നല്ലതായിരുന്നു ' എന്നിങ്ങനെ പറയുകയാണ് ആളുകള്‍. ഏറെക്കാലമായി ദിയയുടെ സുഹൃത്തായിരുന്ന അശ്വിന്‍ ഗണേശിനെയാണ് താരം വിവാഹം കഴിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം.