ഗായിക കെ.എസ്.ചിത്രയുടെ പേരിൽ തട്ടിപ്പ്. ഗായികയുടെ പേരും ചിത്രവും ഉപയോഗിച്ച് സൃഷ്‌ടിച്ച വ്യാജ ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്ന് നിക്ഷേപ വാഗ്ദാനം നൽകി പലർക്കും സന്ദേശങ്ങള്‍ പോയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടുണ്ട് എന്നും ആരും വഞ്ചിതരാകരുതെന്നും കെ.എസ്.ചിത്ര മനോരമ ന്യൂസിനോട് പറഞ്ഞു.
തൻ്റെ പേരിലും വ്യാജൻ ഇറങ്ങിയത്തിൻ്റെ അമ്പരപ്പിലാണ് ചിത്ര. മെസേജ് ലഭിച്ചവരിൽ പലരും 'ചിത്ര ചേച്ചി തന്നെയാണോ' ഇതെന്നു ചോദിച്ചു. അതിന് അതെയെന്ന തരത്തിൽ മറുപടികൾ അയയ്ക്കുകയും കൂടുതൽ ചാറ്റുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. താൻ പിന്നണി ഗായികയും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഇൻവെസ്റ്റ്മെന്റ് കമ്പനിയുടെ അംബാസഡറുമാണെന്ന് വ്യാജ അക്കൗണ്ടിൽ നിന്നുമയച്ച മെസേജിൽ പറയുന്നു. റിലയൻസിൽ10,000 രൂപ നിക്ഷേപിച്ചാൽ ഒരാഴ്ചയ്ക്കഴിഞ്ഞ് 50,000 രൂപയാക്കി മടക്കി തരുമെന്നും താൽപര്യമെങ്കിൽ നിക്ഷേപം എങ്ങനെ തുടങ്ങണമെന്ന് തന്നോടു ചോദിച്ചാൽ മതിയെന്നുമുള്ള തരത്തിലാണ് ചിത്രയുടെ പേരിൽ വ്യാജ മെസേജുകൾ പോയിരിക്കുന്നത്. വ്യാജ പ്രൊഫൈലിനെ കുറിച്ച് അറിഞ്ഞപ്പോൾ തന്നെ സൈബർ ക്രൈം വിഭാഗവുമായി ബന്ധപ്പെട്ടു. അവർ ഇത്തരത്തിലുള്ള 5 വ്യാജ പ്രൊഫൈലുകൾ റിമൂവ്
ചെയ്തുവെന്നും ചിത്ര
ചിത്ര, ആരാധകർക്ക് ഐ ഫോൺ അടക്കമുള്ള സമ്മാനങ്ങൾ കരുതിവച്ചിട്ടുണ്ടെന്നു ടെലഗ്രാം വഴി മെസേജുകളും പോയിരുന്നു. പരാതി നൽകിയതിന് പിന്നാലെ ടെലഗ്രാം അക്കൗണ്ട് deactivate ചെയ്തതായി കണ്ടെത്തി.