gopi-post

TOPICS COVERED

സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ ഉയരുന്ന പരിഹാസങ്ങള്‍ക്കു അതേ നാണയത്തില്‍ തിരിച്ചടിച്ച് സംഗീതസംവിധായകൻ ഗോപി സുന്ദർ. തന്റെ നാടൻ വളർത്തു നായയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ടുകൊണ്ടാണ് പ്രതികരിച്ചത്. 

‘ആരുടെ കൂടെ ഫോട്ടോ എടുത്താലും അവരെ എല്ലാം എന്റെ പുതിയ കാമുകിമാരായി കാണുന്ന എല്ലാ മുഖമില്ലാത്ത കമന്റോളികള്‍ക്കും നന്ദി. ഇവളാണ് എന്റെ കല്യാണിക്കുട്ടി’, ഗോപി സുന്ദര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ചുരുങ്ങിയ സമയം കൊണ്ടാണ് ഗോപി സുന്ദറിന്റെ ‘പരിഹാസ പോസ്റ്റ്’ വൈറലായത്. നിരവധി പേർ പ്രതികരണങ്ങളുമായി എത്തുന്നുണ്ട്. കമന്റിലൂടെ വിമർശിക്കുന്നവർക്ക് ഗോപി സുന്ദർ മറുപടിയും നൽകി. 

ENGLISH SUMMARY:

Music director Gopi sunder new post goes viral

Google News Logo Follow Us on Google News