swasika-insta

സൈബറിടത്ത് സജീവമാണ് നടി സ്വാസിക. പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാം വഴി താരം പലപ്പോഴും പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ അശ്ലീല കമന്റ് പങ്കുവച്ചയാൾക്ക് തക്ക മറുപടി നല്‍കിയിരിക്കുകയാണ് താരം ‘നേവൽ കാണിക്കാത്തതുകൊണ്ട് ഒരു ഗുമ്മ് ഇല്ല മോളെ’ എന്നാണ് ഒരു  പ്രൊഫൈലിൽ നിന്നും വന്ന കമന്റ്. ‘അത്രയും മതി’ എന്നായിരുന്നു സ്വാസിക നൽകിയ മറുപടി. Also Read: ‘എഴുന്നേല്‍ക്കുമ്പോള്‍ എന്‍റെ കാൽ തൊട്ടുതൊഴും, ഞാൻ കഴിച്ച പ്ലേറ്റിൽ ഭക്ഷണം കഴിക്കും’; സ്വാസികയെ പറ്റി ഭര്‍ത്താവ്

കറുപ്പ് നിറത്തിലുള്ള പുത്തൻ വസ്ത്രം അണിഞ്ഞുകൊണ്ടുള്ള നിരവധി ചിത്രങ്ങൾ താരം കഴിഞ്ഞ ദിവസം സോഷ്യൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു.  ഇതിനാണ് കമന്‍റ് വന്നത്.  ‘വിജയത്തിലേക്കുള്ള പ്രധാനപ്പെട്ട ഒരു താക്കോൽ ആത്മവിശ്വാസമാണ്’ എന്നായിരുന്നു സ്വാസിക നൽകിയ അടിക്കുറിപ്പ്.നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. 

ലബ്ബര്‍ പന്ത് എന്ന ചിത്രമാണ് സ്വാസികയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. സ്പോർട് ഡ്രാമ വിഭാഗത്തിൽപെടുന്നതാണ് ചിത്രം.തമിഴരസന്‍ പച്ചമുത്തു രചനയും സംവിധാനവും നിർവഹിച്ച ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടിയിരുന്നു.

Google News Logo Follow Us on Google News

ENGLISH SUMMARY:

swasika responds to inappropriate comment about instagram photo