90-kids-pallotti

ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ചിത്രം പല്ലൊട്ടി നയന്‍റീസ് കിഡ്സ് ക്ലീൻ ഒക്ടോബർ 25 ന് തിയറ്ററുകളിലെത്തും. റിലീസിന് മുൻപ് തന്നെ 3 സംസ്ഥാന പുരസ്കാരങ്ങൾ, ജെ സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയ ചിത്രം ബാംഗ്ലൂർ ഇന്‍റര്‍ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ സിനിമ കാറ്റഗറിയിലിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.  ഇപ്പോഴിതാ ഒരു സര്‍പ്രൈസ് സമ്മാനം നേടാന്‍ അവസരം ഒരുക്കുകയാണ് പല്ലൊട്ടി ടീം. 90’S വൈബ് ആണെങ്കില്‍ സമ്മാനം നേടാന്‍ ആണ് അവസരം. രസകരമായ ചോദ്യങ്ങള്‍ക്കാണ് സമ്മാനം.

സിനിമാ പ്രാന്തൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയ, നിതിൻ രാധാകൃഷ്ണൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നവാഗതനായ ജിതിൻ രാജാണ് സംവിധാനം. മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്‌ണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇവരെ കൂടാതെ അർജുൻ അശോകൻ, ബാലു വർഗീസ് സൈജു കുറുപ്പ്, നിരഞ്ജന അനൂപ് സുധി കോപ്പ,ദിനേഷ് പ്രഭാകർ, വിനീത് തട്ടിൽ,അബു വളയംകുളം എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു.

ENGLISH SUMMARY:

Malayalam film Pallotty 90's Kids directed by debutant Jithin Raj will hit theaters