ഭിന്നശേഷിക്കാര്‍ക്കാരുടെ മികവ് കണ്ടെത്താന്‍ സംഘടിപ്പിക്കുന്ന ഓസ്ട്രേലിയയിലെ ഫോക്ക്സ് ഓണ്‍ എമ്പിലിറ്റി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ജനപ്രിയ ചിത്രമായി തിരഞ്ഞെടുത്ത് മലയാളികള്‍ ഒരുക്കിയ 'ഇസൈ'... കോഴിക്കോട് പേരാമ്പ്ര സ്വദേശി ഷമില്‍രാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ അഭിനേതാക്കളായത് ഗോപിനാഥ് മുതുകാടിന്‍റെ ഡിഫറന്‍റ് ആര്‍ട്ട് സെന്‍ററിലെ കുട്ടികളാണ്..
സമൂഹത്തില്‍ ഭിന്നശേഷിക്കാര്‍ നേരിടുന്ന പ്രതിസന്ധികളാണ് ഇസൈയുടെ ഇതിവൃത്തം. അഞ്ച് മിനിറ്റ് ദൈര്‍ഘ്യം വരുന്ന ഹ്രസ്വ ചിത്രം പറഞ്ഞുവയ്ക്കുന്നത് ചുരുങ്ങിയ വാക്കുകളില്‍ നന്മയുടെ തിരിച്ചറിവുകളാണ്.
20 ഓളം രാജ്യങ്ങളില്‍ നിന്നുള്ള ഹ്രസ്വ ചിത്രങ്ങളില്‍ നിന്നാണ് ഇസൈ ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ഭിന്നശേഷിക്കാരാനായ സഹോദരന്‍റെ ആഗ്രഹങ്ങള്‍ക്ക് തടസം പറയുന്ന സമൂഹത്തിന് മുന്നില്‍ അവരെക്കൊണ്ടും പലതും സാധിക്കുമെന്ന് തെളിയിക്കുകയാണ് നായിക. ദേവപ്രഭ നിര്‍മിച്ച ചിത്രത്തില്‍ അമല്‍കൃഷ്ണ, നവ്യ പ്രജിത്ത് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്,
ഫെസ്റ്റിവലില്‍ ആദ്യമായാണ് ഒരിന്ത്യന്‍ ചിത്രം അവാര്‍ഡിന് അര്‍ഹമാകുന്നതെന്നും അണിയറക്കാര്‍ പറയുന്നു.