സെലിബ്രിറ്റികളുടെ വാച്ചുകളെ കുറിച്ചും ഔട്ട്ഫിറ്റുകളെ കുറിച്ചും ഇന്‍സ്റ്റഗ്രാമില്‍ റീല്‍ ചെയ്യുന്ന സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്ററാണ് എഫിന്‍ എം. 'ക്രോണോഗ്രാഫ് 2022' എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് എഫിന്‍ റീലുകള്‍ പങ്കുവെയ്ക്കുന്നത്. അഞ്ചര ലക്ഷത്തോളം ആളുകള്‍ എഫിനെ ഇന്‍സ്റ്റയില്‍ ഫോളോ ചെയ്യുന്നുമുണ്ട്. ഇപ്പോളിതാ ദുല്‍ഖര്‍ സല്‍മാന്‍ ഉപയോഗിക്കുന്ന വാച്ചിനെ പറ്റിയാണ് എഫിന്‍ പറയുന്നത്. വാച്ച് പ്രേമികൾ വികാരമായി കണ്ട് നെഞ്ചോടു ചേര്‍ത്തു വയ്ക്കുന്ന നിരവധി വാച്ച് ബ്രാൻഡുകൾ ഉണ്ട്. അതിൽ ആഡംബര വാച്ച് പ്രേമികളുടെ പ്രിയ ബ്രാൻഡ് ആണ് പാറ്റക്ക് ഫിലിപ്പ്. സ്വിസ് വാച്ചുകളുടെ നിരയിലെ ഏറ്റവും ഗ്ലാമര്‍ താരം. ലോകത്തിലെ ഏറ്റവും വിലകൂടിയ വാച്ച് ബ്രാൻഡുകളിൽ ഒന്ന്, അതാണ് ദുല്‍ഖര്‍ ഉപയോഗിക്കുന്നത്. ഒരു കോടി രൂപയാണ് വാച്ചിന്‍റെ വില. വാച്ച് ദുല്‍ഖറിന്‍റെയാണോ അതോ മമ്മൂട്ടിയുടെ വാച്ച് ദുല്‍ഖര്‍ ഉപയോഗിക്കുന്നതാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 

അതേ സമയം ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ‘ലക്കി ഭാസ്കറി’ന്റെ ട്രെയിലർ പുറത്ത്. ദീപാവലി റിലീസായി ഒക്ടോബർ 31 ന് റിലീസ് ചെയ്യുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടെയ്ൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ്. ചിത്രം അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.

ENGLISH SUMMARY:

Dulquer Salmaan, a prominent Indian actor known for his work in Malayalam, Tamil, and Hindi films, was recently spotted wearing a luxury Patek Philippe watch. Patek Philippe, a Swiss brand renowned for its intricate craftsmanship and exclusivity, is a favorite among celebrities. Dulquer's choice of this watch highlights his penchant for elegant, high-end accessories. As a stylish figure both on and off-screen, his watch selection complements his refined taste and affirms his status as a style icon in the entertainment industry.