TOPICS COVERED

ഫാഷനിലും സ്​റ്റൈലിലും മലയാളത്തില്‍ മുന്‍നിരയിലാണ് മഞ്ജു വാര്യറുടെ സ്ഥാനം. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവക്കുന്ന ചിത്രങ്ങള്‍ വളരെ വേഗത്തിലാണ് വൈറലാവുന്നത്. ഇതിനൊപ്പം പങ്കുവക്കുന്ന ക്യാപ്​നും വ്യത്യസ്​തമാണ്.

താരത്തിന്‍റെ പുതിയ പോസ്​റ്റും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. പീച്ച് കളര്‍ കുര്‍ത്ത അണിഞ്ഞ് സിംപിള്‍ ലുക്കാണ് ഇത്തവണ താരത്തിന്. 'മനസമാധാനമാണ് നിങ്ങള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സ്വത്ത്' എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം മഞ്ജു കുറിച്ചത്. ബിനീഷ് ചന്ദ്രയാണ് മഞ്ജുവിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തിയത്.

അതേസമയം മഞ്ജുവിന്‍റെ പോസ്​റ്റിന് കമന്‍റുമായി താരങ്ങളുള്‍പ്പെടെ നിരവധി പേരാണ് എത്തിയത്. ലവ് ഇമോജി ഇട്ടാണ് തൃഷ പോസ്​റ്റിനെ പിന്തുണച്ചത്. അപര്‍ണ ദാസ്, മാളവിക മേനോന്‍ തുടങ്ങിയവരും കമന്‍റുകളുമായെത്തി.  

രജനികാന്ത് നായകനായ വേട്ടയനാണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ മഞ്ജു വാര്യര്‍ ചിത്രം. ടി.ജെ.ജ്ഞാനവേലാണ് ചിത്രം സംവിധാനം ചെയ്​തത്. അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, സാബു മോന്‍, റിതിക സിങ്, റാണ ദഗ്ഗുബാട്ടി തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

ഫൂട്ടേജാണ് ഒടുവില്‍ പുറത്തുവന്ന മഞ്ജുവിന്‍റെ മലയാള ചിത്രം. 

ENGLISH SUMMARY:

Trisha commended on the new post of Manju Warrier