നടൻ ബാലയുടെ വിവാഹത്തിനു പിന്നാലെ ഫെയ്സ്ബുക്കില്‍ മുന്‍ ഭാര്യ അമൃത സുരേഷ് പങ്കുവച്ച പുതിയ ചിത്രം ചര്‍ച്ചയാകുകയാണ്. ഇപ്പോളിതാ ബാലയുടെ മുൻഭാര്യയായ ഡോ. എലിസബത്ത് ഉദയന്‍റെ കുറച്ചു നാള്‍ മുന്‍പത്തെ ഫെയ്സ്ബുക്ക് പോസ്റ്റും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ബാല വീണ്ടും വിവാഹിതനാകുന്നുവെന്ന് പ്രഖ്യാപിച്ച സമയത്ത് ചിരിയോടെയുള്ള എലിസബത്തിന്‍റെ ഫോട്ടോയാണ് വീണ്ടും ശ്രദ്ധനേടുന്നത്. ALSO READ: നടന്‍ ബാല വീണ്ടും വിവാഹിതനായി; വധു മുറപ്പെണ്ണ് കോകില...
ബാല നാലാമതും വിവാഹിതനായതോടെ ഒക്ടോബര്‍ 20ന് എലിസബത്ത് പങ്കുവച്ച പോസ്റ്റിനടിയിലും കമന്‍റുകള്‍ എത്തി തുടങ്ങി. ‘മനുഷ്യത്വമുള്ള നല്ല മനസിന് ഉടമയായ ആരെയെങ്കിലും കെട്ടി സന്തോഷം ആയി ജീവിക്കു മോളെ...’, ‘നിങ്ങൾ ഒന്നാവാൻ. ഒരുപാട് ആഗ്രഹിച്ചിരുന്നു. പക്ഷേ ഇന്നത്തെ ന്യൂസ് കണ്ടപ്പോൾ..... ഹാപ്പിയായും സ്മാര്‍ട്ട് ആയും ജീവിക്കൂ, സന്തോഷം ആയിരിക്കൂ ഡോക്ടറെ’, ടോക്സിക് റിലേഷന്‍ വേണ്ടെന്ന് വയ്ക്കുന്നത് തന്നെയാണ് നല്ലത്’, ‘ദൈവം നിങ്ങളെ രക്ഷിക്കട്ടെ’... എന്നിങ്ങനെ നീളുന്നു കമന്‍റുകള്‍. അഹമ്മദാബാദിൽ ജോലി ചെയ്യുന്ന എലിസബത്ത് സമൂഹ മാധ്യമങ്ങളിൽ സജീവമല്ല. ALSO READ: ബാലയുടെ നാലാം വിവാഹം ; പിന്നാലെ വഴിപാട് നടത്തി കൈ കൂപ്പി ചിരിച്ച് അമൃത
അതേസമയം, നെറ്റിയല്‍ ചന്ദനം ചാര്‍ത്തി വഴിപാട് നടത്തി പ്രസാദം പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് അമൃത സുരേഷ് പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് കൈ കൂപ്പി പിടിച്ചിരിക്കുന്ന ഇമോജിയാണ് അമൃത ഇട്ടിരിക്കുന്നത്. അമൃതയുടെ ഈ ചിരിയാണ് വേണ്ടതെന്നും ഒരു ആശ്വാസത്തിനു വകുപ്പുണ്ടെന്നല്ലേ കേട്ടതെന്നുമാണ് ചിത്രത്തിന് താഴെ വരുന്ന കമന്‍റുകള്‍. ALSO READ: ‘മനസ്സുള്ളവർ അനുഗ്രഹിക്കുക, ഇതാണ് കോകില, ഐ ആം കോൺഫിഡന്‍റ്’; ഭാര്യയെ പരിചയപ്പെടുത്തി ബാല...
ചന്ദന സദാശിവ എന്ന കർണാടക സ്വദേശിയെയാണ് ബാല ആദ്യം വിവാഹം ചെയ്തതെന്ന് ചില റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ആദ്യ വിവാഹത്തെക്കുറിച്ച് ബാല ഇതുവരെ ഒന്നും വെളിപ്പെടുത്തിയിരുന്നില്ല. 2010ലാണ് ഗായിക അമൃതയെ ബാല വിവാഹം ചെയ്തത്. അമൃതയുമായിട്ടുള്ള വിവാഹമോചനത്തിനുശേഷം ഡോക്ടർ എലിസബത്ത് ഉദയനെ വിവാഹം ചെയ്തുവെങ്കിലും ആ ബന്ധം നിയമപരമായി റജിസ്റ്റർ ചെയ്തിരുന്നില്ല. അമ്മാവന്‍റെ മകൾ കോകിലയെയാണ് ബാല ഇപ്പോള്‍ വിവാഹം ചെയ്തിരിക്കുന്നത്. കലൂർ പാവക്കുളം ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. വളരെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.