remyakrishna-husband

TOPICS COVERED

വിവാഹമോചന വാര്‍ത്തകളോടു പ്രതികരിച്ച് നടി രമ്യാ കൃഷ്ണന്റെ ഭര്‍ത്താവ് കൃഷ്ണവംശി. ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന ചില തെലുങ്ക് ഓണ്‍ലൈന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളോടാണ് കൃഷ്ണവംശി പ്രതികരിച്ചത്. 

താന്‍ ജോലിത്തിരക്കുകളുമായി ഹൈദരാബാദിലായിരിക്കും. രമ്യ ചെന്നൈയിലും. ഇതിനര്‍ഥം തങ്ങള്‍ വേര്‍പിരിഞ്ഞു എന്നല്ല. ഇത്തരം ഗോസിപ്പുകള്‍ പറഞ്ഞു പരത്തുന്നത് സാഡിസമാണ്. യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്തതാണ് ഇത്തരം വാര്‍ത്തകള്‍. ചിലപ്പോള്‍ ഇതൊക്കെ വായിക്കുമ്പോള്‍ ചിരി വരും. 

ഞങ്ങള്‍ രണ്ടു പേരും അടുത്ത കാലത്തൊന്നും ഒരുമിച്ച് ഒരു പരിപാടിയില്‍ പങ്കെടുത്തിട്ടില്ല. അതായിരിക്കും ഇത്തരം കിംവദന്തികള്‍ക്കു കാരണം. കുടുംബപരിപാടികളില്‍ ഞങ്ങള്‍ ഒന്നിച്ചു പങ്കെടുക്കാറുണ്ട്. അതിന്റെയൊന്നും ചിത്രങ്ങള്‍ പങ്കിടാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ എന്താണെന്നു ഞങ്ങള്‍ക്കറിയാം. വീട്ടിലെത്തുമ്പോള്‍ എന്റേയും രമ്യയുടേയും ലോകം വ്യത്യസ്തമാണ്. – കൃഷ്ണവംശി പറഞ്ഞു. 

ENGLISH SUMMARY:

Ramya Krishnan husband reactions to divorce news