നാലാം വിവാഹത്തിന് പിന്നാലെ ബാലയുടെ ജീവിതവും സ്വഭാവവും  പ്രതിപാദിക്കുന്ന ഒരു കുറിപ്പാണ് സൈബിറിടങ്ങളില്‍ വൈറല്‍. നടന്‍റെ ആദ്യവിവാഹത്തെയും വിവാഹമോചനത്തെയും കുറിച്ചാണ്  ഹിമ നിവേദ് കൃഷ്ണയുടെ  കുറിപ്പ് . ഹിമ കുറിപ്പിനൊപ്പം വിവാഹവുമായി ബന്ധപ്പെട്ട ചില രേഖകളും പങ്കുവച്ചിട്ടുണ്ട്. ‘ചന്ദന സദാശിവ എന്നൊരു പാവം കന്നടക്കാരി പെണ്‍കുട്ടിയെ വിവാഹം ചെയ്ത് അവളെ എത്രമേല്‍ നോവിക്കമോ അത്രയും നോവിച്ച്, ഡിവോഴ്‌സ് ചെയ്തു. പിന്നീട് അത് ലോകത്ത് മറ്റാരെയും അറിയിക്കാതെ അമൃത എന്ന പത്തൊന്‍പതുകാരിയെ  ബാലകുമാര്‍ വിവാഹം  ചെയ്തത് ശരിയായിരുന്നോ?  ഈ പറഞ്ഞത് തെറ്റാണെങ്കില്‍ ബാല തിരുത്തട്ടെ. നിയമനടപടികള്‍ സ്വീകരിക്കട്ടെ. അമൃതയെ പിരിഞ്ഞ ശേഷം മൂന്നാം വിവാഹം കഴിച്ച എലിസബത്ത് എവിടെ? രക്ഷപെട്ടോടിയില്ലേ എന്നും ഹിമ കുറിക്കുന്നു. ഹിമയുടെ ഈ കുറിപ്പ്  അമൃത സുരേഷ് അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരുന്നു.

കുറിപ്പ്

‘അച്ഛനെ സ്നേഹിക്കാൻ ഒരൊറ്റ കാരണം പോലും എനിക്കില്ല. ഒരു പന്ത്രണ്ടുകാരിയുടെ വാക്കുകളാണ്. ഭാര്യയും ഭർത്താവും തമ്മിൽ വഴക്കിടുന്നതും പിണങ്ങുന്നതും പിരിയുന്നതും സ്വാഭാവികമാണ്...ഇഷ്ടമില്ലാത്തൊരാൾക്കൊപ്പം കഷ്ടപ്പെട്ട് ജീവിക്കാതെ മാന്യമായി പിരിയുന്നതാണ് ശരിയും. ആ ബന്ധത്തിൽ മക്കളുണ്ടെങ്കിൽ അവരെ മാന്യമായി പോറ്റുക.ചേരലും പിരിയലുമൊക്കെ മക്കളുടെ ഭാവിയെയോ സ്വകാര്യതയെയോ വ്യക്തിത്വത്തെയോ ബാധിക്കാതെ സംരക്ഷിക്കേണ്ടത് ഇരുവരുടെയും ഉത്തരവാദിത്വമാണ്. വേർപിരിയലിനു ശേഷമുള്ള ജീവിതത്തിൽ ഇരുവരും പരസ്പരം തലയിടരുത്. ഇത് മാന്യമായ രീതി, ഇന്നലെ അമൃത - ബാല ദമ്പതികളുടെ കുഞ്ഞിന്റെ വിഡിയോ കണ്ടു..അതിന് ചുവട്ടിൽ ആയിരങ്ങളുടെ കമന്റും. ‘അമ്മ പറഞ്ഞ് പഠിപ്പിച്ചതല്ലേ’, ആ വാക്കുകൾക്ക് താഴെ അവൾ നേരിട്ടിരിക്കുന്ന അപമാനങ്ങൾ. അറിയുന്നവരിടുന്ന കമന്റിന് പോലും ആരാധകകീടങ്ങളുടെ ആക്രമണങ്ങൾ. ഒരാളുടെ വ്യക്തി ജീവിതത്തെപ്പറ്റി അറിയില്ലെങ്കിൽ ഒരു പക്ഷം ചേർന്ന് സംസാരിക്കുക എന്നത് എത്ര മോശമാണ്..അറിയുന്നവർ പറയട്ടെ. പുറമെ ഒട്ടിച്ചു വച്ച ചിരിയോ ആഘോഷമല്ല അകത്തെ ജീവിതം..ബാല , നിങ്ങൾ വികാരാധീനനായി സംസാരിച്ചതിന് ചുറ്റും സാന്ത്വനങ്ങളുടെ കുത്തൊഴുക്കുണ്ടായിരുന്നല്ലോ.നിങ്ങൾ ഒരു വട്ടമെങ്കിലും ചിന്തിച്ചിട്ടുണ്ടോ നിങ്ങളുടെ ഈ വിഴുപ്പലക്കലിൽ ഹൃദയം വേദനിക്കുന്ന നിങ്ങളുടെ മകളെപ്പറ്റി. അവൾ സ്കൂളിലും സുഹൃത്തുക്കളുടെ ഇടയിലും അനുഭവിക്കുന്ന ഒറ്റപ്പെടലിനെപ്പറ്റി. കൗമാരത്തിലേക്ക് കാലൂന്നുന്ന ആ കുഞ്ഞു മനസ്സിനെ നിങ്ങളെത്ര വലിയ ട്രോമയിലേക്കാണ് തള്ളി വിടുന്നതെന്ന്? ഓരോ ദിവസവും അവൾ സ്കൂൾ വിട്ട് വരുമ്പോൾ മാനസികമായി അവളെത്ര തകർന്നാണെത്തുന്നതെന്ന്? നിങ്ങളൊരു മനുഷ്യനാണോ?

 

‘ചന്ദന സദാശിവ '' എന്നൊരു പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോഴ്സ് ചെയ്ത്, അത് ലോകത്തെയും അമൃതയെയും അറിയിക്കാതെ അമൃത എന്ന പത്തൊൻപതുകാരിയെ വിവാഹം ചെയ്ത ബാല കുമാർ ചെയ്തത് ശരിയായിരുന്നോ? ഈ പറഞ്ഞത് തെറ്റാണെങ്കിൽ ബാല തിരുത്തട്ടെ..നിയമനടപടികൾ സ്വീകരിക്കട്ടെ...അമൃതയെ പിരിഞ്ഞ ശേഷം മൂന്നാം വിവാഹം കഴിച്ച എലിസബത്ത് എവിടെ? രക്ഷപെട്ടോടിയില്ലേ? അമൃതയുടെ വ്യക്തിജീവിതത്തിലേക്ക് കോലിടുന്നവർ ഇതിനുത്തരം പറയൂ. വിവാഹം കഴിച്ചു പിരിഞ്ഞാൽ പിന്നെ അവരെന്ത് ചെയ്യുന്നു എന്ന് പരസ്പരം എന്തിനെത്തി നോക്കുന്നു? അവരെങ്ങനെയും ജീവിക്കട്ടെ...ബാലയുടെ രണ്ടാംവിവാഹമായിരുന്നെന്ന് ഇന്നോളം അമൃത പാടി നടന്നിട്ടുണ്ടോ? വിഷയം നിങ്ങൾ രണ്ടുമല്ല..ആ കുഞ്ഞിന്റെ മനസ്സ് തകർക്കുന്നത് സാമൂഹ്യപ്രശ്നമാണ്. അതിലേക്ക് നിയമം ഇടപെടണം..രണ്ടു വയസ്സുള്ള കുഞ്ഞ് വരെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കാലമാണ്. അമ്മ ചീത്തയാണെന്ന് അച്ഛൻ ലോകം മുഴുവനും വിളിച്ചു പറയുമ്പോൾ ,അത് കൂട്ടുകാരും അധ്യാപകരും കണ്ട് കളിയാക്കുമ്പോൾ, ഒറ്റപ്പെടുത്തുമ്പോൾ നിങ്ങളുടെ മകൾ അനുഭവിക്കുന്ന മാനസിക തകർച്ചക്ക് നിങ്ങളെന്ത് ഉത്തരം പറയും ?’

ENGLISH SUMMARY:

bala has announced his fourth marriage, this time to Kokila, the daughter of his maternal uncle. viral facebook post about balaswifes.