bala-latest

TOPICS COVERED

കോകിലയുമായുള്ള വിവാഹം തന്‍റെ അവസാന വിവാഹമാണെന്ന് പൊതുവേദിയില്‍ പറഞ്ഞ് ബാല. കോകിലയോടൊപ്പം സിനിമാ പ്രമോഷന്‍റെ ഭാഗമായി എത്തിയപ്പോഴായിരുന്നു താരത്തിന്‍റെ പ്രതികരണം. കഷ്ടപ്പാടുകള്‍ നമുക്ക് മാത്രമേ അറിയുള്ളൂവെന്നും ട്രോളുകള്‍ എല്ലാം കാണാറുണ്ടെന്നും ബാല പറഞ്ഞു.

ട്രോളുകള്‍ കോകിലയെ കാണിച്ചിട്ട് ഇതൊക്കെ കാണുമ്പോള്‍ വിഷമമുണ്ടോ എന്ന് ചോദിച്ചു. വിഷമം ഇല്ലെന്നാണ് മറുപടി കിട്ടിയത്. എനിക്ക് മലയാളം അറിയില്ലെന്നും അതുകൊണ്ട് ഇതൊന്നും മനസിലാകില്ലെന്നുമായിരുന്നു കോകിലയുടെ രസകരമായ മറുപടി. ട്രോളന്മാരോട് ഒരു അഭ്യര്‍ഥനയുണ്ടെന്നും ഇനി മുതല്‍ ട്രോളുകള്‍ ഇംഗ്ലീഷില്‍ കൂടിവേണമെന്നും ബാല പറഞ്ഞു. ജീവിതത്തില്‍ എന്തൊക്കെ കഷ്ടതകള്‍ വന്നാലും അതിനെയെല്ലാം പോസിറ്റീവായി എടുക്കുന്നയാളാണ് താനെന്നും ബാല കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് നടന്‍ ബാല വീണ്ടും വിവാഹിതനായത്. എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ െവച്ചായിരുന്നു വിവാഹച്ചടങ്ങ്. ബാലയുടെ അമ്മാവന്‍റ മകൾ കോകിലയെയാണ് ബാല മിന്നുചാര്‍ത്തിയത്. അടുത്ത ബന്ധുക്കളും മാധ്യമപ്രവര്‍ത്തകരും മാത്രമാണ് ചടങ്ങിനു സാക്ഷ്യം വഹിച്ചത്.

കോകിലയുടെ ചെറുപ്പത്തിലെ ആഗ്രഹമാണ് ഇപ്പോൾ നടന്നത്. വാഴ്ത്തണമെന്ന് മനസ്സുള്ളവർ വാഴ്ത്തുക.കോകിലയ്ക്ക് മലയാളം അറിയില്ല. കഴിഞ്ഞ ഒരു കൊല്ലമായി എന്‍റെ ആരോഗ്യത്തിൽ നല്ല പുരോഗതിയുണ്ട്. ആ സമയത്തൊക്കെ കൂടെ നിന്ന ആളാണ് കോകിലയെന്നും വിവാഹശേഷം ബാല മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കരൾ മാറ്റിവച്ച ശേഷം എനിക്കും ഒരു തുണ വേണമെന്ന് തോന്നി. എന്‍റെ സ്വന്തക്കാരി കൂടിയാകുമ്പോൾ ആത്മവിശ്വാസമുണ്ടെന്നും ഇപ്പോൾ നല്ല രീതിയിൽ ഭക്ഷണവും മരുന്നുമെല്ലാം കഴിച്ച് നല്ല നിലയിൽ മുൻപോട്ട് പോകാൻ സാധിക്കുന്നുവെന്നും ബാല പറഞ്ഞു.

താന്‍ വീണ്ടും വിവാഹിതനാകാന്‍ തീരുമാനിച്ചതായി ദിവസങ്ങള്‍ക്കു മുന്‍പാണ് നടന്‍ ബാല അറിയിച്ചത്. വധു ആരാണെന്ന് അന്ന് വെളിപ്പെടുത്തിയിരുന്നില്ല. നിയമപരമായി വീണ്ടും വിവാഹിതനാകുമെന്നും കുഞ്ഞ് ജനിച്ചാല്‍ കാണാന്‍ ഒരിക്കലും വരരുതെന്നും താരം പറഞ്ഞു. തന്‍റെ 250 കോടി സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സ്വത്ത് ആര്‍ക്ക് കൊടുക്കണമെന്ന് താന്‍ തീരുമാനിക്കുമെന്നും തനിക്ക് പലരില്‍ നിന്നും ഭീഷണിയുണ്ടെന്നും താരം വെളിപ്പെടുത്തിയിരുന്നു.

ENGLISH SUMMARY:

Actor Bala Discloses This Should Be His Last Marriage Of Life