നടി തമന്നയുടെ വിവാഹ വാര്‍ത്തയാണ് സൈബറിടത്ത് ഇപ്പോഴത്തെ ചൂടുപിടിച്ച ചര്‍ച്ച. വിവാഹ തീയതി അടക്കം താരം ഉടന്‍ പുറത്തുവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡ‍് നടന്‍ വിജയ് വര്‍മയാണ് വരന്‍. ഇരുവരും ഡേറ്റിങ്ങിലാണെന്ന് നേരത്തെ മുതല്‍ അഭ്യൂഹമുണ്ടായിരുന്നു. ‘ലസ്റ്റ് സ്റ്റോറീസ് 2’വിന്‍റെ വിജയാഘോഷത്തില്‍ ഇരുവരും ഒന്നിച്ചെത്തിയതോടെ ആരാധകര്‍ ഇത് സ്ഥിരീകരിക്കുകയും ചെയ്തു.
ALSO READ: ‘വികാരങ്ങളെ താഴിട്ട് പൂട്ടിവയ്ക്കാനില്ല; തമന്ന എന്‍റെ പ്രണയിനി’; ചേര്‍ത്തുപിടിച്ച് വിജയ്
2025ല്‍ ഇരുവരും വിവാഹിതരായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹം. വിവാഹത്തിന് ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് ചില തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവാഹശേഷം താമസിക്കാന്‍ മുംബൈയില്‍ ഇരുവരും ആഢംബര അപ്പാര്‍ട്ടമെന്‍റ് വാങ്ങാനൊരുങ്ങുന്നതായും വിവരമുണ്ട്. ‘ലസ്റ്റ് സ്റ്റോറീസ് 2’ന്‍റെ ചിത്രീകരണ സമയത്താണ് ഇരുവരും പ്രണയത്തിലായത്. പല അഭിമുഖങ്ങളിലും ഇരുവരും പ്രണയത്തെക്കുറിച്ച് പറഞ്ഞിട്ടുമുണ്ട്. Also Read: ‘വിജയ്’ക്കൊപ്പം തമന്നയ്ക്ക് പുതിയ വേഷം; പാന്‍ ഇന്ത്യന്‍ കാമ്‌ന ഇന്‍ ‘ 100% ലവ്’...
തമന്നയുമായുള്ള ബന്ധത്തെക്കുറിച്ച് ആദ്യമായി വിജയ് വെളിപ്പെടുത്തിയത് യുഭാങ്കര്‍ മിശ്രയുടെ യൂട്യൂബ് ചാനലിലൂടെയായിരുന്നു. ‘എനിക്ക് വികാരങ്ങളെ താഴിട്ട് പൂട്ടിവയ്ക്കാനാവില്ല’ എന്ന മുഖവുരയോടെയാണ് വിജയ് വെളിപ്പെടുത്തല്‍ നടത്തിയത്. ‘ഞങ്ങള്‍ പരസ്പരം സ്നേഹിക്കുന്നു, ഒന്നിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നു. അതില്‍ മറച്ചുവയ്ക്കാന്‍ എന്തിരിക്കുന്നു? ഒരു ബന്ധം രഹസ്യമായി സൂക്ഷിക്കണമെങ്കില്‍ വലിയ കഷ്ടപ്പാടാണ്. ഒന്നിച്ചൊന്ന് പുറത്തുപോകാന്‍ കഴിയില്ല. കൂട്ടുകാര്‍ക്കൊപ്പം പോയാല്‍ അവരോടൊപ്പം ഞങ്ങള്‍ ഒന്നിച്ചുള്ള ഫോട്ടോ എടുക്കാന്‍ പോലും കഴിയില്ല. അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്. എനിക്ക് അത്തരം നിയന്ത്രണങ്ങളോട് താല്‍പര്യമില്ല.’
ALSO READ; രണ്ടു വര്‍ഷമായുള്ള ഡേറ്റിങ്; വിവാഹം 2025ല്‍ ?; ആഢംബര വസതിയൊരുങ്ങുന്നു
‘മറ്റുള്ളവര്‍ എന്തുചെയ്യുന്നു, അവരുടെ ജീവിതം എങ്ങനെയാണ് എന്നതിലാണ് സമൂഹം ശ്രദ്ധ ചെലുത്തുന്നത്. എല്ലായിടത്തും ഒരു ‘പരദൂഷണ അമ്മായി’ ഉണ്ടെന്ന് ചുരുക്കം. അവര്‍ക്ക് എല്ലാവരുടെയും ബന്ധങ്ങള്‍ കണ്ടുപിടിക്കലും പ്രചരിപ്പിക്കലുമാണ് പണി. ഒരുതരം രോഗമായി ഇത് പടരുകയാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍, നമുക്ക് ഒന്നും ചെയ്യാനില്ല എന്നുവേണം പറയാന്‍. പറഞ്ഞാലും ഒരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ല. എന്‍റെ ജോലി ഞാന്‍ നന്നായി ചെയ്യുന്നു. അത് പ്രശംസിക്കപ്പെടുന്നു. ജോലിയാണ് ഏറ്റവും പ്രധാനം. അത് ഭംഗിയായി തന്നെ കൊണ്ടുപോകുന്നു. മറ്റൊന്നും എന്നെ ബാധിക്കുന്ന ചര്‍ച്ചകളെയല്ല’ – വിജയ് വര്‍മ പറഞ്ഞു.