TOPICS COVERED

ഏറ്റവും കൂടുതൽ പ്രേക്ഷകർ കാണേണ്ട സിനിമകളുടെ കാറ്റഗറിയിൽ വരുന്നവയാണ് കുട്ടികളുടെ ചിത്രങ്ങളെന്നും അത്തരം സിനിമകൾക്ക് വലിയ ഇമാജിനേഷൻ  ആവിശ്യമാണെന്നും പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. 'പല്ലൊട്ടി 90 ‘s കിഡ്സ്' എന്ന ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എക്സ്ട്രാ ടെറസ്ട്രിയൽ (ഇ.ടി) മുതൽ മൈ ഡിയർ കുട്ടിചാത്തൻ വരെ പ്രേക്ഷകർ ഏറ്റെടുത്ത ഒരുപാട് സിനിമകൾ ലോകത്ത് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പല്ലൊട്ടി ഒരു കുട്ടികളുടെ സിനിമയാണെന്നും നമ്മുടെയൊക്കെ കുട്ടിക്കാലം നന്നായി അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന സിനിമയാണ് പല്ലൊട്ടി 90'സ് കിഡ്സ്. സിനിമാ പ്രാന്തൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയ, നിതിൻ രാധാകൃഷ്ണൻ എന്നിവർ നിർമ്മിച്ച് നവാഗതനായ ജിതിൻ രാജ് സംവിധാനം ചെയ്യ്ത 'പല്ലൊട്ടി 90 സ്  കിഡ്സ്” നാളെയാണ്  പുറത്തിറങ്ങുന്നത്. റിലീസിന് മുൻപ് തന്നെ 3 സംസ്ഥാന പുരസ്കാരങ്ങൾ, ജെ.സി. ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരം, ബാഗ്ലൂർ ഇന്‍റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ സിനിമ കാറ്റഗറിയിലിലേക്ക് തിരഞ്ഞെടുക്കയും തുടങ്ങി നിരവധി പുരസ്കാരങ്ങൾ ചിത്രം ഇതോടകം കരസ്ഥമാക്കിയിട്ടുണ്ട്.

മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്‌ണ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരങ്ങളായ അർജുൻ അശോകൻ, ബാലു വർഗീസ് സൈജു കുറുപ്പ്, നിരഞ്ജന അനൂപ് സുധി കോപ്പ, ദിനേഷ് പ്രഭാകർ, വിനീത് തട്ടിൽ, അബു വളയംകുളം എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു.

സംവിധാകൻ ജിതിൻ രാജിന്‍റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ദീപക് വാസൻ ആണ്. ഷാരോൺ ശ്രീനിവാസ് ക്യാമറയും രോഹിത് വാരിയത് എഡിറ്റിങ്ങും മണികണ്ഠൻ അയ്യപ്പ സംഗീതവും നിർവ്വഹിക്കുന്നു. സുഹൈൽ കോയയുടെതാണ് വരികൾ. പ്രൊജക്ട് ഡിസൈൻ ബാദുഷ. ആർട്ട് ഡയയറക്ടർ ബംഗ്ലാൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ വിജിത്ത്. ശബ്ദ രൂപകൽപ്പന ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ. ശബ്ദ മിശ്രണം വിഷ്ണു സുജാതൻ. ചമയം നരസിംഹ സ്വാമി. വസ്ത്രാലങ്കാരം പ്രവീൺ വർമ്മ. നിശ്ചല ഛായാഗ്രഹണം നിദാദ് കെ എൻ. കാസ്റ്റിംഗ് ഡയറക്ടർ അബു വളയകുളം. ക്രീയേറ്റീവ് പരസ്യ കല കിഷോർ ബാബു

ENGLISH SUMMARY:

Director Lijo Jose Pellisseri talks about Pallotty 90's Kids movie