നടന്‍ ബാലയുടെ നാലാം വിവാഹത്തോടെ പുഞ്ചിരിക്കുന്ന മുഖവുമായാണ് മുന്‍ ഭാര്യമാരായ അമൃതയും എലിസബത്തും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്. കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തിയില്ലെങ്കിലും ചിരിച്ച മുഖത്തോടെയുള്ള അമൃത സുരേഷിന്‍റെ ഒരൊറ്റ ചിത്രവും പിന്നാലെ എലിസബത്ത് പങ്കുവച്ച സന്തോഷം നിറഞ്ഞ ഒരു വിശേഷവും സമൂഹമാധ്യമത്തില്‍ ട്രെന്‍ഡിങ്ങായി.

ALSO READ; കോകിലയുടെ പ്രണയം പൂവണിഞ്ഞു; കുസൃതിയും സ്നേഹചുംബനവും പങ്കിട്ട് ബാല

ബാലയുടെ വിവാഹം കഴിഞ്ഞ് രണ്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍, തന്‍റെ ജീവിതത്തിലെ ദുര്‍ഘട നിമിഷങ്ങള്‍ ഒഴിഞ്ഞതിന്‍റെ ആശ്വാസം പങ്കുവച്ചിരിക്കുകയാണ് അമൃത സുരേഷ്. ഒരു ഫേസ്ബുക്ക് കുറിപ്പാണ് അമൃത പങ്കുവച്ചിരിക്കുന്നത്. ചിരിക്കുന്ന ഒരു ചിത്രത്തിനൊപ്പം ‘ഈ ചിരി എന്നെ തകര്‍ക്കാനാവില്ല എന്നതിനുള്ള ഓര്‍മപ്പെടുത്തലാണ്’ എന്ന കുറിപ്പാണ് അമൃത സുരേഷ് പങ്കുവച്ചിരിക്കുന്നത്.

അമൃത സുരേഷിന്‍റെ ഫേസ്ബുക്ക് കുറിപ്പ്;

ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലൂടെ ഞാന്‍ കടന്നുപോയി. എന്‍റെ സന്തോഷമത്രയും അത് കവര്‍ന്നെടുത്തു. എന്നാല്‍ ആ ഘട്ടത്തിലാണ് ഞാന്‍ മറ്റൊരു പാഠം മനസ്സിലാക്കിയത്. ജീവിതത്തില്‍ എന്തുതന്നെ സംഭവിച്ചാലും ചിരിയോടുകൂടി അതിനെ നേരിടുക.അത് ആ മുറിവുണക്കും. ചിരി സന്തോഷത്തിന്‍റെ മാത്രം അടയാളമല്ല, അത് ആത്മധൈര്യത്തിന്‍റെയും തിരിച്ചുവരവിന്‍റെയും പ്രത്യാശയുടെയും കൂടി പ്രതീകമാണ്. 

ഞാന്‍ പലതരത്തില്‍ പരീക്ഷിക്കപ്പെട്ടു. എന്നെ തകര്‍ക്കാന്‍ പലരും ശ്രമിച്ചു. പക്ഷേ എനിക്ക് എന്നോടുള്ള വിശ്വാസം എന്നെ കാത്തു. ആത്മവിശ്വാസത്തോടെ അടിയുറച്ച സ്നേഹത്തോടെ മുന്നോട്ടുകുതിച്ചാല്‍ എന്തിനെയും നേരിടാന്‍ കഴിയുമെന്ന് എനിക്ക് മനസ്സിലായി. നിങ്ങള്‍ കാണുന്ന ഈ ചിരി എന്നെ തകര്‍ക്കാനാവില്ല എന്നതിനുള്ള ഓര്‍മപ്പെടുത്തലാണ്. എനിക്കതിന് സാധിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കും അതിനു കഴിയും.

ALSO READ; ‘സന്തോഷ നിമിഷം’; ബാലയുടെ വിവാഹത്തിനു പിന്നാലെ എലിസബത്തിന്‍റെ വിഡിയോ

എന്തുതരം പ്രശ്നങ്ങളില്‍ കൂടിയാണ് നിങ്ങള്‍ കടന്നുപോകുന്നതെങ്കിലും ഒന്നോര്‍ക്കുക നിങ്ങളുടെ ബലം നിങ്ങള്‍ തന്നെയാണ്, നിങ്ങള്‍ക്കുള്ളിലാണതുള്ളത്. കുടുംബം, കൂട്ടുകാര്‍ തുടങ്ങി നിങ്ങളെ സ്നേഹിക്കുന്നവരില്‍‌ വിശ്വാസമര്‍പ്പിക്കുക. ഏറ്റവും പ്രധാനം, നിങ്ങള്‍ നിങ്ങളെ തന്നെ വിശ്വസിക്കുക എന്നുള്ളതാണ്. എത്ര വലിയ പ്രതിസന്ധിയില്‍ അകപ്പെട്ടാലും ചിരിക്കുക, ആ ചിരിക്ക് നിങ്ങള്‍ക്കു ചുറ്റുമുള്ള ലോകം പ്രകാശപൂരിതമാക്കാന്‍ സാധിക്കും. ചുറ്റുമുള്ളവരുടെ ജീവിതങ്ങളിലും വെളിച്ചം കൊണ്ടുവരാനാകും.

ആത്മധൈര്യത്തോടെ, ദയയോടെ ജീവിതത്തിന്‍റെ ഭംഗി ആസ്വദിച്ച് മുന്നോട്ടുപോകുക.

ENGLISH SUMMARY: