77 ദിവസം നീണ്ട ചിത്രീകരണത്തിനൊടുവിൽ ആന്റണി വർഗീസ് ചിത്രം 'ദാവീദ്' പൂർത്തിയായി. ബോക്സിംങ് മത്സരത്തിൽ വിജയശ്രീലാളിതനായി നിൽക്കുന്ന പെപ്പെയുടെ പോസ്റ്റർ പങ്കുവെച്ചാണ് അണിയറപ്രവർത്തകർ ചിത്രം പൂർത്തിയായ വിവരം പുറത്ത് വിട്ടത്.ആഷിഖ് അബു എന്ന ബോക്സർ ആയിട്ടാണ് ആന്റണി പെപ്പെ ചിത്രത്തിൽ എത്തുന്നത്. പക്കാ എന്റര്‍ടൈൻമെന്റ് ചിത്രമായി ഒരുങ്ങുന്ന ദാവീദ് ഉടനെ തിയേറ്ററിൽ എത്തും. ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഗോവിന്ദ് വിഷ്ണുവും ദീപുരാജീവും ചേര്‍ന്നാണ്. സെഞ്ച്വറി മാക്സ്, ജോണ്‍ & മേരി പ്രൊഡക്ഷന്‍സ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോ ജോസഫ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം.
കൊണ്ടലിന് ശേഷം എത്തുന്ന പെപ്പെ ചിത്രം കൂടിയാണ് ദാവീദ്.സിനിമയുടെ ചിത്രീകരണം ആരംഭിച്ചതിന്റെ ചിത്രങ്ങള്‍ നേരത്തെ പെപ്പെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ലിജോ മോള്, സൈജു കുറുപ്പ്, വിജയരാഘവന്, മോ ഇസ്മയിൽ, കിച്ചു ടെലസ്, ജെസ് കുക്കു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.
സംസ്ഥാന പുരസ്കാര ജേതാവ് ജസ്റ്റിന് വര്‍ഗീസാണ് സംഗീതം. ക്യാമറ സാലു കെ തോമസ്.എഡിറ്റിംഗ് രാകേഷ് ചെറുമഠം.പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജേഷ് പി വേലായുധന്, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, ലൈന്‍പ്രൊഡ്യൂസര്‍ ഫെബി സ്റ്റാലിന്, പ്രൊഡക്ഷന്‍ കണ്ട്രോളര് നോബിള്‍ ജേക്കബ്, ചീഫ് അസോസിയേറ്റ് സുജിന്‍ സുജാതന്‍, കോസ്റ്റ്യൂം മെര്ലിന് ലിസബത്ത്, മേക്കപ്പ് അര്‍ഷദ് വര്‍ക്കല, ആക്ഷന്‍ പിസി സ്റ്റണ്ട്സ്, വിഎഫ്എക്സ് കോക്കനട്ട് ബഞ്ച്, സ്റ്റില്‍സ് ജാന്‍ ജോസഫ് ജോര്‍ജ്, മാര്‍ക്കറ്റിങ് അക്ഷയ് പ്രകാശ്, അഖില്‍ വിഷ്ണു. പബ്ലിസിറ്റി ടെന്‍പോയിന്റ്.