sai-pallavi-sita

TOPICS COVERED

തെന്നിന്ത്യന്‍ താരം സായ് പല്ലവിയുടെ പഴയ അഭിമുഖത്തിന്‍റെ ഭാഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാവുന്നു. ഇന്ത്യന്‍ സൈന്യത്തെ തീവ്രവാദി ഗ്രൂപ്പ് എന്നാണ് പാക്കിസ്ഥാനിലുള്ളവര്‍ കാണുന്നതെന്ന് സായ് പല്ലവി പറഞ്ഞതായാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലുള്ളത്. 2022ലെ വിഡിയോയാണ് ഇത്. 

പാക്കിസ്ഥാനിലെ ജനങ്ങള്‍ ചിന്തിക്കുന്നത് നമ്മുടെ സൈന്യം തീവ്രവാദി ഗ്രൂപ്പാണ് എന്നാണ്. നമ്മള്‍ ചിന്തിക്കുന്നത് അവരുടെ സൈന്യം തീവ്രവാദി ഗ്രൂപ്പാണ് എന്നാണ്. കാഴ്ചപ്പാടുകളില്‍ വ്യത്യാസമുണ്ട്. ഈ വയലന്‍സ് എനിക്ക് മനസിലാക്കാന്‍ സാധിക്കുന്നില്ല, വിഡിയോയില്‍ സായ് പല്ലവി പറയുന്നു. 

സായ് പല്ലവിയുടെ പഴയ വിഡിയോ വീണ്ടും ചര്‍ച്ചയായതോടെ താരത്തിന് നേര്‍ക്ക് അധിക്ഷേപവുമായി സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗം എത്തുന്നുണ്ട്. ദേശവിരുദ്ധം എന്നാണ് സായ് പല്ലവിയുടെ വാക്കുകളെ വിമര്‍ശിച്ച് കമന്‍റുകള്‍ നിറയുന്നത്. ഈ കമ്മ്യൂണിസ്റ്റ് സായ് പല്ലവിയാണ് രാമായണത്തില്‍ സിതയുടെ റോള്‍ ചെയ്യുന്നത് എന്നതില്‍  സങ്കടപ്പെടുന്നെന്നായിരുന്നു  ചില കമന്‍റുകള്‍ . 

എന്നാല്‍ വയലന്‍സ് തെറ്റാണ് എന്നാണ് അഭിമുഖത്തില്‍ സായ് പല്ലവി പറയുന്നത്. ഇന്ത്യന്‍ ആര്‍മിയെ കുറിച്ച് മോശമായ് ഒന്നും വിഡിയോയില്‍ സായ് പല്ലവി പറയുന്നില്ല എന്നതും പലരും ചൂണ്ടിക്കാണിക്കുന്നു.

ENGLISH SUMMARY:

Indian star Sai Pallavi's old interview are being discussed again on social media. In a video circulating on social media, Sai Pallavi said that people in Pakistan see the Indian Army as a terrorist group.