gulmarg-indian-army

ഭീകരാക്രമണമുണ്ടായ ജമ്മു കശ്മീരിലെ ഗുൽമാർഗിൽ ഭീകരർക്കായി വ്യാപക തിരച്ചിൽ തുടരുന്നു. ബാരാമുള്ള ജില്ലയിൽ നിയന്ത്രണരേഖയോട് ചേർന്ന് ബോട്ടപത്തർ എന്ന സ്ഥലത്താണ് ഇന്നലെ വൈകിട്ട് ഭീകരർ സൈനിക വാഹനവ്യൂഹം ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. രണ്ട് സൈനികർ വീരമൃത്യുവരിക്കുകയും പ്രദേശവാസികളായ രണ്ട് ചുമട്ടുതൊഴിലാളികള്‍ കൊല്ലപ്പെടുകയും ചെയ്തു. ഏതാനും സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ലഫ്. ഗവർണർ മനോജ്‌ സിൻഹ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ വിലയിരുത്തി. ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് മനോജ് സിൻഹ പറഞ്ഞു. Also Read: കരസേനാ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; 2 സൈനികര്‍ക്ക് വീരമൃത്യു

 

മുഖ്യമന്ത്രി ഒമർ അബ്‌ദുല്ലയും പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയും ഭീകരാക്രമണത്തെ അപലപിച്ചു. ഇതോടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുണ്ടായ നാല് ഭീകരാക്രമണങ്ങളിൽ സുരക്ഷ ഉദ്യോഗസ്ഥരും മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ളവരുമടക്കം ആകെ 12 പേരാണ് കൊല്ലപ്പെട്ടത്.

Google News Logo Follow Us on Google News