സിനിമാതാരം അഞ്ജു കുര്യന്‍ വിവാഹിതയാകുന്നു. റോഷനാണ് വരന്‍. റോഷനൊപ്പമുള്ള വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ച് താരം തന്നെയാണ് ഈക്കാര്യം ആരാധകരെ അറിയിച്ചത്.
'എന്നെന്നേക്കുമായി ഞാൻ നിന്നെ കണ്ടെത്തി, ഈ നിമിഷത്തിലേക്ക് തങ്ങളെ എത്തിച്ച, അനുഗ്രഹിച്ച ദൈവത്തിന് നന്ദി' എന്ന അടിക്കുറിപ്പോടെയാണ് താരത്തിന്‍റെ സോഷ്യല്‍മീഡിയ പോസ്റ്റ്.
മലയാളം, തമിഴ് സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജു കുര്യന്‍. ചെന്നൈയിലായിരുന്നു അഞ്ജുവിന്‍റെ പഠനം. മോഡലിങ്ങിലൂടെയാണ് സിനിമയിലെത്തുന്നത്. 2013 ൽ നേരം എന്ന സിനിമയിൽ നിവിൻ പോളിയുടെ സഹോദരിയുടെ വേഷം ചെയ്താണ് സിനിമാ പ്രവേശം.
ഓം ശാന്തി ഓശാന, പ്രേമം, ഞാൻ പ്രകാശൻ, കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയേൽ എന്നിവയുൾപ്പെടെ പതിഞ്ചോളം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.