vinayakan-video

എന്നും വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറയുന്ന താരമാണ് വിനായകന്‍. ഇപ്പോഴിതാ ഗോവയിലെ ഒരു ഭക്ഷണശാലയുടെ മുന്നിൽ നിന്ന് അസഭ്യം പറയുന്ന വിനായകന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. നടുറോഡില്‍ നിന്ന് ഹോട്ടല്‍ ജീവനക്കാരനെ ചീത്ത വിളിക്കുകയാണ് വിനായകന്‍. വെള്ള ടീ ഷര്‍ട്ടും നിക്കറും ധരിച്ചാണ് വിനായകന്‍ നില്‍ക്കുന്നത്. കൈ പിന്നില്‍ കെട്ടി നിന്ന് രൂക്ഷമായി പ്രതികരിക്കുകയാണ് താരം. ഇംഗ്ലീഷിലാണ് താരം അസഭ്യം പറയുന്നത്. ഇത് കേട്ട് ചുറ്റും ആളുകള്‍ നോക്കി നില്‍ക്കുന്നതും കാണാം. ഇത് സിനിമാ ചിത്രീകരണമാണോ എന്ന് ചോദിക്കുന്നവരും ഉണ്ട്. 

ജയിലര്‍ സിനിമയിലെ വില്ലന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ എന്ന കാപ്ഷനിലാണ് വിഡിയോ പ്രചരിക്കുന്നത്. ഇതിനു മുന്‍പ് ഗോവയിലേക്കുള്ള യാത്രയ്ക്കിടെ വിമാനജീവനക്കാരോട് മോശമായി പെരുമാറിയതിന് വിനായകനെ അറസ്റ്റ് ചെയ്തിരുന്നു. മമ്മൂട്ടിയും വിനായകനും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രമാണ് വിനായകന്റെ പുതിയ ചിത്രം.

ENGLISH SUMMARY:

A video of actor Vinayakan making offensive remarks outside a restaurant in Goa has gone viral on social media. In the clip, Vinayakan is seen hurling insults in English at the people inside the restaurant. The footage, reportedly captured on a mobile phone, was shared online, drawing widespread attention. While some speculated that the incident might be part of a film shoot, it has been confirmed that this is not related to any cinema-related activity.