TOPICS COVERED

കേരളത്തിലെ തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന പല്ലൊട്ടി 90'S kids ന്റെ ഓവർസീസ് അവകാശം സ്വന്തമാക്കി പിഎച്ച്എഫ്. ഒക്ടോബർ 31 മുതൽ ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളിൽ സിനിമ പ്രദർശനത്തിനെത്തും. നൊസ്റ്റാൾജിക്ക് കാലത്തിന്റെ ഓർമ്മകൾ പുതുക്കുന്ന ചിത്രത്തിന് തീയറ്ററുകളിൽ നിന്നും മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചു വരുന്നത്. ലിജോ ജോസ് പല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന സിനിമയാണ് പല്ലൊട്ടി 90'സ് കിഡ്സ്. 

സിനിമാ പ്രാന്തൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയ, നിതിൻ രാധാകൃഷ്ണൻ എന്നിവർ നിർമ്മിച്ച് നവാഗതനായ ജിതിൻ രാജ് സംവിധാനം ചെയ്യ്ത ”പല്ലൊട്ടി 90 ‘s കിഡ്സ്.റിലീസിന് മുൻപ് തന്നെ 3 സംസ്ഥാന പുരസ്കാരങ്ങൾ, ജെ സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരം, ബാഗ്ലൂർ ഇൻറെർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ സിനിമ കാറ്റഗറിയിലിലേക്ക് തിരഞ്ഞെടുക്കയും തുടങ്ങി നിരവധി പുരസ്കാരങ്ങൾ ചിത്രം ഇതോനടകം കരസ്ഥമാക്കിയിട്ടുണ്ട്.

മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്‌ണ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരങ്ങളായ അർജുൻ അശോകൻ, ബാലു വർഗീസ്, സൈജു കുറുപ്പ്, നിരഞ്ജന അനൂപ് സുധി കോപ്പ,ദിനേഷ് പ്രഭാകർ, വിനീത് തട്ടിൽ,അബു വളയംകുളം എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു.

ENGLISH SUMMARY:

PHF acquires overseas rights for Pallotti.