TOPICS COVERED

എൺപതാം വയസിൽ സിനിമയിൽ അരങ്ങേറ്റം നടത്തുക, ചെയ്ത ഒറ്റ വേഷം കൊണ്ട് തന്നെ പ്രേക്ഷകന്റെ ഉള്ളിൽ സ്ഥാനം നേടുക. പറഞ്ഞു വരുന്നത് ”പല്ലൊട്ടി 90 ‘s കിഡ്സ്” എന്ന സിനിമയിൽ നാണിയമ്മയുടെ വേഷം ചെയ്ത തങ്കത്തെ കുറിച്ചാണ്. അവിചാരിതമായാണ് തങ്കം എന്ന എൺപതുകാരി സിനിമയിലേക്ക് കടന്നു വരുന്നത്.

സിനിമയുടെ സംവിധായകനായ ജിതിൻ രാജ് ആണ് തങ്കത്തിലെ നടിയെ കണ്ടെത്തുന്നത്. സിനിമയിൽ തങ്കത്തിന്റെ കൊച്ചുമകനായി അഭിനയിച്ച ഡാവിഞ്ചി സന്തോഷ് യഥാർത്ഥ ജീവിതത്തിലും അവരുടെ  കൊച്ചുമകനാണ്. ഇരിങ്ങാലക്കുട സ്വദേശിയായ തങ്കം കൂടുതൽ വേഷങ്ങൾക്കായി കാത്തിരിക്കുകയാണ്. പല്ലൊട്ടിയിലെ തങ്കത്തിന്റെ പ്രകടനം പ്രേക്ഷക പ്രീതി നേടിയെടുത്തിട്ടുണ്ട്.

നൊസ്റ്റാൾജിക്ക് ഓർമ്മകളുടെ കഥപറയുന്ന പല്ലൊട്ടി 90 സ് കിഡ്സ് തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. സിനിമാ പ്രാന്തൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയ, നിതിൻ രാധാകൃഷ്ണൻ എന്നിവർ നിർമ്മിച്ച് നവാഗതനായ ജിതിൻ രാജ് സംവിധാനം ചെയ്യ്ത ”പല്ലൊട്ടി 90 ‘s കിഡ്സ്” റിലീസിന് മുൻപ് തന്നെ 3 സംസ്ഥാന പുരസ്കാരങ്ങൾ, ജെ സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരം, എന്നിവ നേടുകയും ബാഗ്ലൂർ ഇൻറെർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ സിനിമ കാറ്റഗറിയിലിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്‌ണ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരങ്ങളായ അർജുൻ അശോകൻ, ബാലു വർഗീസ് സൈജു കുറുപ്പ്, നിരഞ്ജന അനൂപ് സുധി കോപ്പ,ദിനേഷ് പ്രഭാകർ, വിനീത് തട്ടിൽ,അബു വളയംകുളം എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു.

സംവിധാകൻ ജിതിൻ രാജിൻറെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ദീപക് വാസൻ ആണ്. ഷാരോൺ ശ്രീനിവാസ് ക്യാമറയും രോഹിത് വാരിയത് എഡിറ്റിങ്ങും മണികണ്ഠൻ അയ്യപ്പ സംഗീതവും നിർവ്വഹിക്കുന്നു. സുഹൈൽ കോയയുടെതാണ് വരികൾ. പ്രൊജക്ട് ഡിസൈൻ ബാദുഷ. ആർട്ട് ഡയയറക്ടർ ബംഗ്ലാൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ വിജിത്ത്. ശബ്ദ രൂപകൽപ്പന ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ. ശബ്ദ മിശ്രണം വിഷ്ണു സുജാതൻ. ചമയം നരസിംഹ സ്വാമി. വസ്ത്രാലങ്കാരം പ്രവീൺ വർമ്മ. നിശ്ചല ഛായാഗ്രഹണം നിദാദ് കെ എൻ. കാസ്റ്റിംഗ് ഡയറക്ടർ അബു വളയകുളം. ക്രീയേറ്റീവ് പരസ്യ കല കിഷോർ ബാബു.

ENGLISH SUMMARY:

Naniyamma debuts in Malayalam cinema at eighty, receives applause.