Miya George / Instagram

TOPICS COVERED

സെലിബ്രിറ്റികള്‍ക്കെതിരെ വ്യാജവാര്‍ത്തകള്‍ വരുന്നത് പതിവാണ്. നടി മിയ ജോര്‍ജിനെതിരെയും ഇത്തരത്തില്‍ വ്യാജവാര്‍ത്ത പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇതിനെതിരെ താരം തന്നെ രംഗത്തെത്തി. കറി പൗഡറിന്റെ പരസ്യത്തില്‍ തെറ്റായ അവകാശ വാദങ്ങള്‍ ഉന്നയിച്ചതിന് മിയ ജോർജിനെതിരെ കമ്പനി ഉടമ മാനനഷ്ട കേസ് ഫയൽ ചെയ്തുവെന്നായിരുന്നു വ്യാജ വാർത്ത. 

വാർത്തയുടെ തലക്കെട്ട് തന്നെ പരസ്പര വിരുദ്ധമാണെന്നും എന്തിനാണ് ഒരു ബ്രാൻഡിന്റെ ഉടമ അത് പ്രമോട്ട് ചെയ്യുന്ന ബ്രാൻഡ് അംബാസഡർക്കെതിരെ പരാതി നൽകുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും മിയ പ്രതികരിച്ചു

‘‘എനിക്കെതിരെ എന്തോ നിയമനടപടി നടക്കുന്നുണ്ടെന്ന് കേൾക്കുന്നു പക്ഷേ ഇതിനെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല കാരണം ഇത്തരത്തിൽ ഒരു നിയമ നടപടിയുണ്ടെന്ന് എന്നെ ആരും അറിയിച്ചിട്ടില്ല. ആദ്യം തന്നെ പറയട്ടെ, ഈ വാർത്തയിൽ കൊടുത്തിരിക്കുന്ന തലക്കെട്ട് തന്നെ പരസ്പര വിരുദ്ധമാണ്. എന്തിനാണ് ഒരു ഉടമ ബ്രാന്റിനെ പ്രൊമോട്ട് ചെയ്യുന്ന അംബാസിഡര്‍ക്കെതിരെ പരാതി നല്‍കുന്നത്?

എനിക്ക് നിയമപരായി യാതൊരു അറിയിപ്പും നേരിട്ടോ അല്ലാതേയും ലഭിച്ചിട്ടില്ല, സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത്തരത്തിലൊരു വാർത്ത ഞാൻ കണ്ടത്. ഇത്തരം വ്യാജ വാര്‍ത്തകള്‍ ആരാണ് പടച്ചുവിടുന്നതെന്ന് എനിക്കറിയില്ല.’’–മിയ ജോർജ് കുറിച്ചു.

കറി പൗഡറിന്റെ പരസ്യത്തില്‍ തെറ്റായ അവകാശ വാദങ്ങള്‍ ഉന്നയിച്ചതിന് കമ്പനി ഉടമ നടി മിയയ്‌ക്കെതിരെ 2 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടെന്നായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്.

ENGLISH SUMMARY:

Actress Miya George reaction on fake news