വ്യാജവാര്‍ത്തകളും പ്രചാരണങ്ങളും തെറ്റായ വിവരങ്ങളും കണ്ടുപിടിക്കാനോ തിരിച്ചറിയാനോ അത്ര എളുപ്പമല്ല. എന്നാല്‍ ഇത്തരം തെറ്റായ വിവരങ്ങളുടെ വസ്തുതകള്‍ തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനുവേണ്ടി ഡിജിറ്റല്‍ എന്‍ക്വയറി ഗ്രൂപ്പ് തയാറാക്കിയ മൂന്ന് ചോദ്യങ്ങള്‍ മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റര്‍ ജയന്ത് മാമ്മന്‍ മാത്യു നിങ്ങളുമായി പങ്കുവയ്ക്കുന്നു.
ഫാക്ട്ശാല അംബാസഡര്‍ പ്രോഗ്രാമിന്‍റെ ഭാഗമായ വിഡിയോ പരമ്പരയില്‍ ഉള്‍പ്പെട്ടതാണ് ഈ പോസ്റ്റ്. ഡേറ്റാ ലീഡ്സ് ഇന്ത്യയും മീഡിയവൈസും ഗൂഗിള്‍ ന്യൂസ് ഇനിഷ്യേറ്റിവിന്‍റെ പിന്തുണയോടെയാണ് ഈ സംരംഭം നടപ്പാക്കുന്നത്.