surabhi-deepavali

TOPICS COVERED

അജയന്‍റെ രണ്ടാം മോഷണത്തിന് ശേഷം വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് സുരഭി ലക്ഷ്​മി. ടൊവിനോയ്​ക്കൊപ്പം നില്‍ക്കുന്ന പ്രകടനം കാഴ്​ചവച്ച സുരഭിയെ പ്രേക്ഷകരും നിരൂപകരും ഒരുപോലെ വാഴ്​ത്തിയിരുന്നു. സുരഭിയുടെ കഴിവിനെ സംവിധായകര്‍ വേണ്ടതുപോലെ ഉപയോഗിക്കുന്നില്ലെന്ന അഭിപ്രായവും ഒപ്പം വന്നിരുന്നു.

പ്രേക്ഷകരുടെ പ്രശംസകള്‍ക്കിടയില്‍ താരത്തിന്‍റെ പുതിയ ഫോട്ടോ ഷൂട്ടും ശ്രദ്ധ നേടുകയാണ്.  നോര്‍ത്ത് ഇന്ത്യന്‍ ലുക്കാണ് സുരഭി പരീക്ഷിച്ചിരിക്കുന്നത്. ചുവപ്പുവസ്​ത്രത്തില്‍ അതീവ സുന്ദരിയായാണ് സുരഭി എത്തിയിരിക്കുന്നത്. ഇതിനിടെ രസകരമായ കമന്‍റുകളുമായി ആരാധകരുമെത്തി. 'അഴകിയ ലൈല' എന്നാണ് ഒരാള്‍ കമന്‍റ് ചെയ്​തത്. സുരഭിയുടെ കണ്ണുകളുടെ ഭംഗിയെ പറ്റിയും  ഒട്ടേറെ കമന്‍റുകളാണ് വന്നത്.  'ആ നോട്ടം കണ്ടാൽ ചുറ്റും ഉള്ള ഒന്നും കാണൂല്ല' എന്നാണ് ഒരു കമന്‍റ്. 

ആഷിക് അബുവിന്‍റെ റൈഫിള്‍ ക്ലബാണ് ഉടന്‍ റിലീസിന് ഒരുങ്ങുന്ന സുരഭിയുടെ അടുത്ത ചിത്രം. റൈഫിളും കയ്യിലേന്തി നില്‍ക്കുന്ന സുരഭിയുടെ മാസ് ക്യാരക്​റ്റര്‍ പോസ്​റ്റര്‍ ശ്രദ്ധ നേടിയിരുന്നു. ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, അനുരാഗ് കശ്യപ്, വിജയരാഘവൻ, വിനീത് കുമാർ, സുരേഷ് കൃഷ്ണ, ഹനുമാന്‍കൈന്‍ഡ് എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ENGLISH SUMMARY:

Surabhi Lakshmi Diwali photoshoot