reviewer-joju

‘കൊച്ചെർക്കാ, ഞാൻ പ്രകോപിതനായാൽ നീ മുള്ളിപ്പോകും’ , തന്‍റെ സിനിമയായ പണിയെ പറ്റി റിവ്യു ഇട്ട ആദര്‍ശ് എച്ച് എസിനോട് സിനിമാ ഡയലോഗ് പോലെ മാസായി ജോജു പറഞ്ഞതാണെങ്കിലും ആദര്‍ശിന്‍റെ മറുപടിയാണ് ശരിക്കും ജോജുവിനെ കിടുക്കിയത്. ടാ കൊച്ചെർക്കാ, ഞാൻ പ്രകോപിതനായാൽ നീ മുള്ളിപ്പോകും എന്ന് ജോജു, ‘എനിക്ക് മുള്ളാൻ നിങ്ങടെ പ്രൊവോക്കേഷന്റെ ആവശ്യം ഒന്നുമില്ല. ഞാൻ അല്ലാതെ തന്നെ എല്ലാ ദിവസവും മുള്ളാറുണ്ടെന്ന് ആദര്‍ശ് ’ഇതോടെ താന്‍ വലിയ സംഭവമാണെന്ന് ധരിച്ച് സിനിമാ ഡയലോഗില്‍ ഭീഷണിപ്പെടുത്തിയ ജോജുവിന് മിണ്ടാട്ടമില്ലാതായി. Read More : 'കൊച്ചെർക്കാ, ഞാൻ പ്രകോപിതനായാൽ നീ മുള്ളിപ്പോകും'; ജോജുവിനോട് തങ്കന്‍ ചേട്ടനാവരുതെന്ന് സൈബറിടം

അതേ സമയം പണി സിനിമയെ വിമർച്ചുകൊണ്ടുള്ള റിവ്യൂ പങ്കുവെച്ച റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി സംഭവത്തില്‍ വിശദീകരണവുമായി ജോജു ജോര്‍ജ് രംഗത്ത് വന്നു. താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും തന്‍റെ സിനിമയെ പറ്റി മോശം പറഞ്ഞപ്പോള്‍ ദേഷ്യവും പ്രയാസവും തോന്നിയെന്നും അതിന്‍റെ പേരിലാണ് റിയാക്റ്റ് ചെയ്തതെന്നും ജോജു വിശദീകരണ വിഡിയോയില്‍ പറയുന്നു. 

ആദർശിന്റെ പോസ്റ്റ് 

Rape എന്നത് ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. ഒരു സിനിമയിൽ അത് ചിത്രീകരിക്കുമ്പോൾ അതിലേറെ സൂക്ഷ്മതയുണ്ടാവേണ്ടതുണ്ട്. എന്നാൽ ജോജു ജോർജ് സംവിധാനം ചെയ്ത പണി എന്ന സിനിമയിൽ rape സീൻ കൈകാര്യം ചെയ്തിരിക്കുന്നത് അപക്വമായും സ്ത്രീ കഥാപാത്രത്തെ objectify ചെയ്യും വിധവുമാണ്. എങ്ങനെയാണ് rape ചിത്രീകരിക്കേണ്ടത്? അത് കാണുന്ന പ്രേക്ഷകനിൽ ആ കുറ്റകൃത്യത്തിന്റെ തീവ്രത ബോധ്യപ്പെടും വിധമാകണം. കാണുന്ന വ്യക്തിക്ക് empathy തോന്നേണ്ടത് ആ rape ചെയ്യപ്പെട്ട വ്യക്തിയോടായിരിക്കണം. പക്ഷേ പണിയിൽ അത് പഴയ കാല ബി ഗ്രേഡ് സിനിമകളെ ഓർമ്മിപ്പിക്കും വിധമാണ് ചെയ്ത് വച്ചിരിക്കുന്നത്. The Rapist പോലെയുള്ള ചിത്രങ്ങൾ reference ആയി സ്വീകരിച്ചാൽ എങ്ങനെയാണ് rape portray ചെയ്യേണ്ടത് എന്നതിൽ വ്യക്തത ലഭിക്കുന്നതാണ്.ഇനി സിനിമയിലേക്ക് വന്നാൽ, പഴയ ഷാജി കൈലാസ് മാസ്സ് പടങ്ങളുടെ മാതൃകയിലെടുക്കണോ അതോ അങ്കമാലി ഡയറീസിൽ ലിജോ സ്വീകരിച്ചത് പോലെയൊരു സമീപനം വേണമോയെന്ന ആശയക്കുഴപ്പം ഉടനീളം പ്രകടമാണ്. ഒടുവിൽ രണ്ടുമല്ലാത്ത ഒരു അവിഞ്ഞ പരുവത്തിലാണ് സിനിമ പുറത്തു വരുന്നത്. തുടക്കം മുതൽ ഒടുക്കം വരെ നിറഞ്ഞു നില്കുന്ന ആർട്ടിഫിഷ്യൽ ആയ കഥപറച്ചിൽ രീതിയാണ് മറ്റൊരു പ്രശ്നം. മേക്കിങ് ക്വാളിറ്റിയിലും ഇതേ പ്രശ്നം കാണാം.കഥ നടക്കുന്നത് തൃശൂരാണെന്ന് ബോധ്യപ്പെടുത്താനുള്ള തത്രപ്പാടാണ് ആദ്യം മുതൽ. ചിലയിടങ്ങിളിലൊക്കെ മമ്മൂട്ടിയുടെ ബ്ളാക്ക് സിനിമയുടെ മാതൃകകൾ സൃഷ്ടിക്കാനുള്ള ശ്രമവും കാണാം. സിനിമയിലെ ആകെ engaging കഥാപാത്രങ്ങൾ സാഗറും ജുനൈസും ചെയ്ത വില്ലൻ വേഷമാണ്. എന്നാൽ രണ്ടാം പകുതിയിൽ വഴിയേ പോകുന്ന സീമ വരെ പിള്ളേരുടെ കൈ ചവിട്ടിയോടിക്കുന്നത് അത് വരെ build ചെയ്ത് വന്ന ആ കഥാപാത്രങ്ങളുടെ attitude നശിപ്പിക്കുന്നുണ്ട്. ജോജു ഉടനീളം ഒരു കാറുമെടുത്ത് അങ്ങോട്ടും ഇങ്ങോട്ടും തെക്ക് വടക്ക് പറപ്പിക്കുന്നുണ്ട്. പോക്ക് കണ്ടാൽ ഇപ്പോൾ മലമറിക്കുമെന്ന് തോന്നുമെങ്കിലും വില്ലന്മാർ കൊന്ന് തള്ളുന്നവരെ പെറുക്കി ആശുപത്രിയിൽ കൊണ്ട് പോവുക എന്ന ആംബുലൻസ് ഡ്രൈവറുടെ പണി മാത്രമാണ് അയാൾക്കുള്ളത്. അഭിനയത്തിലും പഴയ സിനിമകളുടെ അതേ മാതൃകയാണ് ജോജു. ആകെയുള്ളൊരു ആശ്വാസം ജോജുവിന്റെ ഒപ്പം നടന്ന് അഭിനയിച്ചു വെറുപ്പിക്കുന്നവരെയൊക്കെ വില്ലന്മാർ കൃത്യമായ ഇടവേളകിൽ കൊന്ന് ശല്യം തീർത്തു തരുന്നു എന്നുള്ളത് മാത്രമാണ്.ഈ സിനിമാ All Kerala Pensioners Goonda Association അംഗങ്ങൾക്ക് ഫ്രീ ടിക്കറ്റ് നൽകി കാണിക്കണം. തങ്ങൾ ചെയ്തിരുന്ന തൊഴിൽ എത്ര ബോറ് ആയിരുന്നു എന്ന് അവർക്ക് ശിഷ്ടകാലം പശ്ചാത്താപം തോന്നി എരിഞ്ഞു ജീവിക്കണം.ആദർശ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ പോസ്റ്റിനൊപ്പം ജോജുവിന്റെ ഭീഷണി കോളിന്റെ വിവരങ്ങൾ കൂടി പങ്കുവെച്ചിട്ടുണ്ട്.

Google News Logo Follow Us on Google News

Choos
ENGLISH SUMMARY:

Joju george threatened the reviewer by phone