mallika-raju

മല്ലിക സുകുമാരന് ജന്മദിനാശംസകളുമായി മക്കള്‍. സപ്തതി ആഘോഷിക്കുന്ന മല്ലികയ്ക്ക് പ്രത്യേക ആശംസകൾ നേർന്നുകൊണ്ടാണ് ഇന്ദ്രജിത്തും പൃഥ്വിരാജും അടങ്ങുന്ന കുടുംബം ഒത്തുചേർന്നത്. പൂർണിമ ഇന്ദ്രജിത്ത്, സുപ്രിയ പൃഥ്വിരാജ്, പേരക്കുട്ടികളായ പ്രാർഥന, നക്ഷത്ര, അലംകൃത എന്നിവരും ആഘോഷപരിപാടികളിൽ ഒത്തുചേർന്നു. 

mallika-birthday

‘കുടുംബത്തിലെ ഏറ്റവും ചെറുപ്പക്കാരിക്ക് ജന്മദിനാശംസകൾ. എല്ലായ്പ്പോഴും പതിനാറുകാരി ആയിരിക്കട്ടെ അമ്മ,’’ എന്നായിരുന്നു ജന്മദിനാഘോഷ ചിത്രങ്ങൾ പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചത്.

mallika-family-raju

മല്ലികയ്ക്കൊപ്പം മക്കളും കൊച്ചുമക്കളും ഇരിക്കുന്ന ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.  നിരവധിയാളുകളാണ് മല്ലികയ്ക്ക് ആശംസ നേര്‍ന്ന് രംഗത്ത് എത്തിയത്. 

ENGLISH SUMMARY:

celebrate Mallika Sukumaran's seventh birthday