തഗ് മറുപടികളിലൂടെ അഭിമുഖങ്ങളില്‍ വൈറലാണ് നിഖില വിമല്‍. ചില ചോദ്യങ്ങള്‍ക്ക് നിഖില നല്‍കുന്ന ഉത്തരം വലിയ രീതിയില്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കാറുണ്ട്. ചോദ്യങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുന്നതിനാല്‍ 'തഗ് റാണി' എന്നൊരു പേരും സോഷ്യല്‍ മീഡിയ നിഖിലയ്ക്ക് നല്‍കിയിട്ടുണ്ട്. ചിലര്‍ നിഖിലയുടെ ഈ തഗ് കമന്‍റുകളെ പരിഹസിക്കുകയും ട്രോളാക്കി മാറ്റുകയും ചെയ്യാറുണ്ട്, ഇപ്പോളിതാ നിഖിലയെ പറ്റി പറയുകയാണ് നടന്‍ നസ്‌ലെൻ. കാര്യങ്ങള്‍ മറച്ചുവെയ്ക്കാതെ സ്‌ട്രൈറ്റ് ആയാണ് നിഖില പറയുന്നതെന്നും ഇങ്ങോട്ട് എങ്ങനെയാണോ തിരിച്ച് അങ്ങോട്ടേക്ക് അങ്ങനെ മറുപടി പറയുമെന്നും നസ്‌ലെൻ പറയുന്നു. Also Read :'പെണ്ണ് കേസു’മായി നിഖില വിമല്‍ ; ടൈറ്റിൽ പോസ്റ്റർ പുറത്ത്
‘ഒരിക്കലും തഗ്ഗിന് വേണ്ടി പറയുന്നതല്ല നിഖിലേച്ചി. എനിക്ക് നിഖിലേച്ചിയേയും അവരുടെ അമ്മയേയും കുടുംബത്തേയും അടുത്തറിയാം. ഇവള് ചെറുപ്പംമുതലേ ഇങ്ങനെയാണെന്ന് നിഖിലേച്ചിയുടെ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്. ആ ക്യാരക്ടര്‍ ഇനി മാറ്റാന്‍ കഴിയില്ല. നിഖില എന്ന വ്യക്തി അങ്ങനെയാണ്. അതൊരിക്കലും ഒരാളെ വേദനിപ്പിക്കാന്‍ പറയുന്നതല്ല. ഇങ്ങോട്ട് കിട്ടുന്നതായിരിക്കും തിരിച്ച് അങ്ങോട്ടേക്ക് പോകുന്നത്. കാര്യങ്ങള്‍ മറച്ചുവെയ്ക്കാതെ സ്‌ട്രൈറ്റ് ആയാണ് പറയുന്നത്. അതൊരു നല്ല ക്വാളിറ്റി ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.’ നസ്‌ലെന്‍ പറയുന്നു.