നടന് സല്മാന് ഖാന് വധഭീഷണി. കഴിഞ്ഞ രാത്രി മുംബൈ പൊലീസ് ട്രാഫിക് കൺട്രോൾ റൂമിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇത് ലോറൻസ് ബിഷ്ണോയി സംഘത്തിൽ നിന്നാണെന്ന് സംശയിക്കുന്നതായി പൊലീസ് ഉറവിടങ്ങൾ വ്യക്തമാക്കി. രണ്ട് നിര്‍ദേശങ്ങളാണ് ഭീഷണി സന്ദേശത്തിലുള്ളത്. ഒന്നുകില്‍ ഒരു ക്ഷേത്രത്തിൽ ക്ഷമാപണം നടത്തുക അല്ലെങ്കിൽ ജീവൻ രക്ഷിക്കാനായി 5 കോടി നൽകുക എന്നതാണ് നിര്‍ദേശം.ഒരാഴ്ചയ്ക്കുള്ളില്‍ സല്മാന് ഖാന് ലഭിക്കുന്ന രണ്ടാമത്തെ ഭീഷണിസന്ദേശമാണിത്.
കഴിഞ്ഞ ആഴ്ച, ഒക്ടോബർ 30-നു ട്രാഫിക് കൺട്രോൾ റൂമിൽ സമാനമായ ഭീഷണി ലഭിച്ചിരുന്നു. 2 കോടിരൂപയും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ, ബാന്ദ്ര ഈസ്റ്റിൽ നിന്നുള്ള ആസാം മുഹമ്മദ് മുഷ്താഫ എന്നയാളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞകാലങ്ങളിൽ, ലോറൻസ് ബിഷ്ണോയി സംഘത്തിൽ നിന്ന് സൽമാൻ ഖാന് പലതവണ ഭീഷണി നേരിട്ടിട്ടുണ്ട്.