സോഷ്യല്‍ മീഡിയയില്‍ ഇന്ന് താരം ബേസില്‍ ജോസഫായിരുന്നു. കേരള സൂപ്പര്‍ ലീഗ് മല്‍സരത്തിനിടെ ബേസിലിന് പറ്റിയ അബദ്ധത്തിന്‍റെ വിഡിയോ വൈറലായിരുന്നു. കാലിക്കറ്റ് എഫ്സി - ഫോഴ്‌സ കൊച്ചി മത്സരം കാണുന്നതിന് ഫോഴ്സ  കൊച്ചിയുടെ ഉടമസ്ഥനായ പൃഥ്വിരാജും കാലിക്കറ്റ് എഫ്‌സിയുടെ ഉടമസ്ഥനായ ബേസില്‍ ജോസഫും എത്തിയിരുന്നു. സമ്മാനദാന ചടങ്ങിനിടെ ഒരു കളിക്കാരന് ബേസില്‍ കൈ കൊടുക്കാന്‍ നീട്ടിയപ്പോള്‍ അത് കാണാതെ  താരം പൃഥ്വിരാജിന് കൈ കൊടുക്കുകയായിരുന്നു . ഈ വീഡിയോയിപ്പോള്‍  സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ബേസിലിനെ ട്രോളി ടൊവിനോ തോമസും സഞ്ചു സാംസണും രംഗത്തെത്തിയിരുന്നു. 

ഇരുവര്‍ക്കും ഇപ്പോള്‍ മറുപടി നല്‍കുകയാണ് ബേസില്‍. കൈ കിട്ടിയില്ലെങ്കിലും കപ്പ് താനെടുത്തു എന്നാണ് ബേസില്‍ പറഞ്ഞത്. കേരള സൂപ്പര്‍ ലീഗില്‍ ബേസിലിന്‍റെ കാലിക്കറ്റ് എഫ്​സി കിരീടം നേടിയിരുന്നു. ഇതിന്‍റെ ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഈ യാത്രയില്‍ കാലിക്കറ്റ് എഫ്​സിക്കൊപ്പം നില്‍ക്കാന്‍ സാധിച്ചു എന്നും താരം കുറിച്ചു. പോസ്റ്റിനൊപ്പം ടൊവിനോയേയും സഞ്ചുവിനേയും ബേസില്‍ ടാഗ് ചെയ്​തിട്ടുമുണ്ടായിരുന്നു. 

എന്നാല്‍ ഈ പോസ്​റ്റിനേയും ട്രോളി നസ്രിയ കമന്‍റ് ചെയ്​തു. മെയ്​ന്‍ ഫോട്ടോ എവിടെ എന്നായിരുന്നു താരത്തിന്‍റെ ചോദ്യം. 'നീയും എന്നെ' എന്നാണ് ബേസില്‍ തിരിച്ചു കമന്‍റ് ചെയ്​തത്. എന്തായാലും ബേസിലിനെ അഭിനന്ദിച്ച് ടൊവിനോ കമന്‍റ് ചെയ്​തിരുന്നു. 'സമാധാനം' എന്ന് കുറിച്ചതിനൊപ്പം വെള്ളരിപ്രാവിന്‍റെ ഇമോജിയും ടൊവിനോയ്​ക്ക് നല്‍കി ബേസില്‍ പ്രശ്​നം കോംപ്രമൈസാക്കി. 

ENGLISH SUMMARY:

Basil Joseph's reply post for Sanju Samson and Tovino Thomas