വിവാഹശേഷം തനിക്ക് ഇപ്പോള്‍ ജീവിതത്തില്‍ മനസമാധാനമുണ്ടെന്നും കൂടുതല്‍ സന്തോഷവാനാണെന്നും നടന്‍ ബാല. ബാലയുടെ ചേട്ടന്‍ ശിവ സംവിധാനം ചെയ്ത കങ്കുവ കാണുവാനായി തിയറ്ററിലെത്തിയപ്പോഴാണ് താരം മനസ് തുറന്നത്. ഭാര്യയുടെ വക നല്ല ഫുഡ് കിട്ടുന്നുണ്ടെന്നും ആ കാര്യത്തില്‍ ഹാപ്പിയാണെന്നും അമ്മയ്ക്ക് സന്തോഷമായെന്നും ബാല പറയുന്നു.
അമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പമാണ് താരം ദീപാവലി ആഘോഷിച്ചത്. വിവാഹിതരായ ശേഷമുള്ള ആദ്യ ദീപാവലിക്കാണ് ബാലയും ഭാര്യ കോകിലയും അമ്മയെ കാണാനെത്തിയത്. ഭാര്യക്കും തനിക്കും അമ്മ മധുരം നല്‍കുന്ന വീഡിയോ ബാല ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഒക്ടോബര്‍ 23 ന് എറണാകുളം കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ വെച്ചായിരുന്നു ബാലയുടെയും കോകിലയുടെയും വിവാഹം. ചെന്നൈ സ്വദേശിയായ കോകില ബാലയുടെ ബന്ധു കൂടിയാണ്.