കിംഗ് ഓഫ് കൊത്തയുടെ പരാജയത്തിനുശേഷം തനിക്കിനി സിനിമ കിട്ടില്ലെന്ന് പേടിച്ചിരുന്നു എന്ന് ഐശ്വര്യ ലക്ഷ്മി. ആ രീതിയിലാണ് ട്രോളുകള്‍ വന്നതെന്നും അതിനുശേഷം താല്പര്യമുള്ള സംവിധായകരെ വിളിച്ച് താന്‍ അവസരം ചോദിച്ചിരുന്നുവെന്നും ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ഐശ്വര്യ പറഞ്ഞു.
'കിംഗ് ഓഫ് കൊത്ത കഴിഞ്ഞ സമയത്ത് ഇനി എനിക്ക് സിനിമ വരില്ല എന്നൊക്കെ വിചാരിച്ചുപോയിട്ടുണ്ട്. കാരണം ആ രീതിയിലണ് ട്രോളുകള്‍ വന്നത്. എന്റെ കരിയറിനെ അഫക്റ്റ് ചെയ്യും എന്ന സമയത്ത് എനിക്ക് വന്നത് പ്രധാനകഥാപാത്രങ്ങളായിരുന്നില്ല. അതും നല്ല കഥാപാത്രങ്ങളായിരുന്നെങ്കില്‍ സ്വീകരിക്കുമായിരുന്നു. പൂങ്കുഴലി പോലെയുള്ള കഥാപാത്രങ്ങള്‍ ചെയ്തിരുന്നു. പക്ഷേ ആ സിനിമയില്‍ ഞാന്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും വ്യത്യാസമില്ല. അങ്ങനത്തെ കഥാപാത്രങ്ങള്‍ ചെയ്യാന്‍ വിളി കൂടുതല്‍ വരാന്‍ തുടങ്ങി.
എനിക്ക് ചെറിയൊരു ടെന്‍ഷനായി. എനിക്ക് താല്പര്യമുള്ള സംവിധായകരെ വിളിച്ച് സംസാരിച്ചിരുന്നു. എന്തെങ്കിലും നല്ല കഥാപാത്രങ്ങള്‍ക്ക് ഞാന്‍ അനുയോജ്യയാണെങ്കില് അതിനായി എന്നെ വിളിക്കണം. പരിഗണിക്കണം എന്ന് പറഞ്ഞു,' ഐശ്വര്യം പറഞ്ഞു.
ഹലോ മമ്മിയാണ് ഇനി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ഐശ്വര്യയുടെ ചിത്രം. നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷറഫുദ്ദീന് ആണ് നായകന്. നവംബർ 21 ന് ചിത്രം തിയേറ്ററിലെത്തും