കൊച്ചിയില്‍ നിന്നും താമസം മാറുന്നുവെന്ന് നടന്‍ ബാല.  ഒരുപാട് ദൂരേക്ക് അല്ല താമസം മാറുന്നതെങ്കിലും എവിടേക്ക് എന്ന് ബാല വ്യക്തമാക്കിയിട്ടില്ല. ഫെയ്‌സ്ബുക്കിലാണ് താരം താമസമാറ്റം അറിയിച്ചത്. തന്നെ സ്നേഹിച്ചവരോട് പറയാതെ വരുന്നതെങ്ങനെയെന്നും ബാല പറയുന്നു. മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടിയാണ് ഈ മാറ്റമെന്നും തന്നെ സ്നേഹിച്ച പോലെ തന്നെ തന്റെ കോകിലയെയും എല്ലാവരും സ്നേഹിക്കണമെന്നും പോസ്റ്റില്‍  പറയുന്നു. 

ബാലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

എല്ലാവര്‍ക്കും നന്ദി...

ഞാൻ ചെയ്ത നന്മകൾ ഞാൻ തുടരുക തന്നെ ചെയ്യും!! എന്നാൽ കൊച്ചിയിൽ ഞാനിനി ഇല്ല!! ഇത്രയും കാലം ഒരു കുടുംബം പോലെ നമ്മൾ കൊച്ചിയിൽ ഉണ്ടായിരുന്നു, ഇന്ന് ഞാൻ നിങ്ങളെ വിട്ട്,കൊച്ചി വിട്ട് വന്നിരിക്കാണ് ,ഒരുപാട് ദൂരെക്ക് ഒന്നും അല്ല!! എന്നിരുന്നാലും എന്നെ സ്നേഹിച്ച ഏവരോടും പറയാതെ വരുന്നത് എങ്ങിനെ.. എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദിയും കടപ്പാടും അറിയിക്കുകയാണ്!! പ്രിയരേ എന്നെ സ്നേഹിച്ച പോലെ തന്നെ നിങ്ങൾ എന്റെ കോകിലയെയും സ്നേഹിക്കണം....എന്റെ കുടുംബത്തിന് വേണ്ടി എന്റെ ആരോഗ്യത്തിന് വേണ്ടി മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു. ആരോടും എനിക്ക് പരിഭവമില്ല ഈവരും സന്തോഷമായി ഇരിക്കട്ടെ!!

എന്ന് നിങ്ങളുടെ സ്വന്തം ബാല..

  ഈ മാറ്റം നല്ലതാണെന്നും ഇനിയെങ്കിലും ആ കോകിലയെ എങ്കിലും കരയിപ്പിക്കാതെ ജീവിക്കൂ എന്നുമൊക്കെ ബാലയുടെ പോസ്റ്റിനു താഴെ കമന്റുകളുണ്ട്.  ഈ മാറ്റത്തില്‍ താങ്കളേക്കാള്‍ മനസുഖം ഞങ്ങള്‍ക്കാണെന്നു ട്രോളുന്നവരുമുണ്ട്. 

Actor Bala says he is moving from Kochi:

Actor Bala says he is moving from Kochi. Bala did not specify where he was moving but not very far. He informed his change through facebook post.