കൊച്ചി കാക്കനാടുള്ള മ്യൂസിക് ഹോപ് അക്കാദമിയിലെ കൊച്ചു കൂട്ടുകാര്‍ക്ക് പാട്ടാണ് ആഘോഷം. എല്ലാ വര്‍ഷവും ക്രിസ്മസ് എത്തിയാല്‍ പാട്ടൊരുക്കങ്ങളും തുടങ്ങും. ഇത്തവണയും ക്രിസ്മസിന് എട്ട് മ്യൂസിക് ആല്‍ബങ്ങളാണ് കുട്ടികളും അധ്യാപകരും ചേര്‍ന്ന് ഒരുക്കിയത്.
അച്ഛനമ്മമാര്‍ വരികളെഴുതും. അധ്യാപകര്‍ സംഗീതം നല്‍കും. പാട്ടുകള്‍ക്ക് കുരുന്നുകള്‍ ജീവന്‍ പകരും. ക്രിസ്മസ് കരോള്‍ ഗാനങ്ങളെല്ലാം ഒരുക്കിയത് അങ്ങിനെയാണ്.
എട്ട് പാട്ടുകളാണ് തയാറാക്കിയത്. ക്രിസ്മസിന് മാത്രമല്ല, എല്ലാ ആഘോഷങ്ങള്‍ക്കും ഇവര്‍ക്ക് ഒപ്പം സംഗീതമുണ്ട്. പ്രശസ്ത സംഗീത സംവിധായകന്‍ ബേണിയും പിന്നണി ഗായിക അഞ്ചു ജോസഫുമെല്ലാം കുട്ടികള്‍ക്ക് സംഗീത പഠന ക്ലാസുകളുമായി എത്താറുണ്ട്. കൊച്ചു പാട്ടുകാരുടെ ആല്‍ബങ്ങള്‍ സമൂഹമാധ്യമങ്ങളിലും ശ്രദ്ധേയമാണ്.