ഇന്ത്യന്‍ സിനിമ ലോകം കാത്തിരുന്ന പുഷ്പ 2 ദി റൂളിന്റെ ട്രെയിലര്‍ പുറത്ത്. ആദ്യഭാഗത്തെക്കാള്‍ ഗ്രാന്ഡായിരിക്കും രണ്ടാം ഭാഗമെന്ന സൂചന നല്കുന്ന ഗംഭീര ട്രെയിലറാണ് പുറത്തുവിട്ടിരിക്കുന്നത്. ആദ്യഭാഗത്തെക്കാള്‍ പതിന്മടങ്ങ് വലുപ്പമുള്ളതാണ് ചിത്രമെന്ന് ട്രെയിലറില്‍ തന്നെ വ്യക്തി. മാസും ആക്ഷനും റൊമാന്സുമെല്ലാമായി ഒരു കംപ്ലീറ്റ് കൊമേര്‍ഷ്യല്‍ പാക്കേജ് തന്നെയാവും ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക.
നാഷ്ണലല്ല, ഇന്റര്നാഷണലാവുമെന്ന് ട്രെയിലറില്‍ തന്നെ പറഞ്ഞുവക്കുന്നുണ്ട് നായകന്. പാര്‍ട്ടിയില്ലേ പുഷ്പ എന്ന ഡയലോഗ് മാറ്റ് പാര്‍ട്ടി ഉണ്ട് പുഷ്പ എന്ന് മാറ്റിയിട്ടുണ്ട് ഫഹദിന്റെ വില്ലനായ ബന്‍വര്‍ സിംഗ് ഷെഖാവത്ത്. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികയാവുന്നത്. ആദ്യഭാഗത്തില്‍ സാമന്തയുടെ ഡാന്‍സ് നമ്പരായിരുന്നുവെങ്കില് ഇത്തവണ അല്ലുവിനൊപ്പം ശ്രീലീല ആടും.
പറ്റ്നയിലെ ഗാന്ധി മൈതാനിലാണ് ആഘോഷമായി ട്രെയിലര്‍ റിലീസിങ് ചടങ്ങ് നടന്നത്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്.