വെട്രിമാരന്‍ ചിത്രം വിടുതലൈ 2വിലെ പാട്ട് പുറത്ത്. ഇളയരാജ സംഗീതം നല്‍കിയിരിക്കുന്ന ഗാനരംഗത്തില്‍ വിജയ് സേതുപതിയും മഞ്ജു വാര്യറുമാണ് എത്തിയിരിക്കുന്നത്. ഗാനത്തിന് വരികളെഴുതി പാടിയിരിക്കുന്നതും ഇളയരാജ തന്നെയാണ്. മുടി മുറിച്ചാണ് ഗാനരംഗത്തില്‍ മഞ്ജു എത്തിയിരിക്കുന്നത്.
ചിത്രത്തിന്റെ ആദ്യഭാഗം കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് റിലീസ് ചെയ്തത്. 1987 കാലഘട്ടത്തെ പശ്ചാത്തലമാക്കി ഒരുക്കിയ ഒരുക്കിയ ഒരു പിരിഡ് ക്രൈം ത്രില്ലറായിരുന്നു വിടുതലൈ. സൂരി, വിജയ് സേതുപതി, ഭവാനി ശ്രി, ഗൗതം വാസുദേവ മേനോന്‍ തുടങ്ങിയവരണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. സാമ്പത്തികമായി വിജയം നേടുക മാത്രമല്ല മികച്ച നിരൂപക പ്രശംസയും ഏറ്റുവാങ്ങി.
വിജയ് സേതുപതിയുടെ കഥാപാത്രത്തിനാവും രണ്ടാം ഭാഗത്തില്‍ പ്രാധൈാന്യമുണ്ടാവുക. ഡിസംബര്‍ 20 ന് വിടുതലൈ 2-ാം ഭാഗം റിലീസ് ചെയ്യും.
വിജയ് സേതുപതിയും മഞ്ജു വാര്യരും സൂരിയുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ബി ജയമോഹന്റെ 'തുണൈവന്‍' എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ആദ്യഭാഗം ഒരുക്കിയത്.