വിവാഹ ജീവിതത്തോട് താല്പര്യമില്ലെന്ന് തുറന്നുപറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി.  ഞാന്‍ വിവാഹമെന്ന ആശയത്തില്‍ വിശ്വസിക്കുന്നില്ല . എട്ടാമത്തെ വയസിലും പത്താമത്തെ വയസിലും 25ാം വയസിലും വിവാഹം എന്നത് സ്വപ്നമായിരുന്നു. ഗുരുവായൂരില്‍ വച്ച് വിവാഹം കഴിക്കുന്നതുവരെ ഞാന്‍ ചിന്തിച്ചിട്ടുണ്ട്.  വളര്‍ന്നപ്പോള്‍ ചിന്താഗതി മാറി.  

തനിക്ക് ചുറ്റുമുള്ള വിവാഹം കഴിച്ചവരെ നോക്കിയപ്പോള്‍ മിക്കയാളുകളും ഹാപ്പിയല്ല, ഒരുപാട് പേരില്‍ കുറച്ചുപ്പേര്‍ മാത്രമായിരിക്കും ഇപ്പോഴും ഹാപ്പിയായിരിക്കുന്നത്. ഇപ്പോൾ എനിക്ക് 34 വയസുണ്ട്. ഈ വർഷത്തിനിടയിൽ എനിക്കറിയാവുന്ന സന്തോഷത്തോടെ ജീവിക്കുന്ന ഒരു കുടുംബമാണുള്ളത്. അവർ മലയാളികൾ അല്ല. ബാക്കി എല്ലാവരിലും കോംപ്രമൈസുകളായിരുന്നു കണ്ടത്. അവർ ആരും പേഴ്സണൽ സ്പേസിൽ വളരുന്നില്ല. ബോധവും ബുദ്ധിയും വന്നപ്പോഴാണ് എനിക്ക് ഇത് ആവശ്യമില്ലെന്ന് മനസിലായത്... ഐശ്വര്യയുടെ വാക്കുകളിങ്ങനെ...

ഇടയ്ക്ക് സ്വന്തം പണമിട്ട് മാട്രിമോണിയിൽ അക്കൗണ്ട് എടുത്തോ എന്ന് അമ്മയോട് പറഞ്ഞിട്ടുണ്ട്. മാട്രിമോണിയലിൽ ഞാനുണ്ടായിരുന്നു. ആളുകൾ ഫേക്ക് പ്രൊഫൈലാണെന്ന് കരുതിയെന്നും ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേർത്തു. ഫാന്‍റസി കോമഡി ചിത്രമായ ഹലോ മമ്മിയാണ് താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രം. വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 21 മുതൽ തിയറ്ററുകളിലെത്തും. ഹലോ മമ്മിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട്  ഐ ആം വിത്ത് ധന്യാവര്‍മ്മ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് തുറന്നുപറഞ്ഞത്.

ENGLISH SUMMARY:

Actress Aishwarya Lekshmi openly states that she is not interested in married life