keerthi-marriage

കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന് റിപ്പോര്‍ട്ട്. വരന്‍ ബാല്യകാലസുഹൃത്ത് ആന്‍റണി തട്ടിൽ  എന്ന്  സൂചന. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് കീര്‍ത്തിയും ആന്‍റണിയും ഒന്നിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം ഇപ്പോള്‍ ഈ വിഷയത്തെക്കുറിച്ച് താന്‍ പ്രതികരിക്കാനില്ലെന്നും സമയമാകുമ്പോള്‍ പറയാമെന്നും കീര്‍ത്തിയുടെ പിതാവ് ജി സുരേഷ്‌കുമാര്‍ മനോരമന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു. 

താന്‍ പ്രണയത്തിലാണെന്ന് മുന്‍പ് ഒരു അഭിമുഖത്തിനിടെ കീര്‍ത്തി പറഞ്ഞിരുന്നു. താന്‍ സിംഗിളാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നായിരുന്നു അന്ന് താരം പറഞ്ഞത്. അതേസമയം ആരെയാണ് പ്രണയിക്കുന്നതെന്ന് വെളിപ്പെടുത്തിയിരുന്നില്ല.  നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനക സുരേഷിന്റെയും ഇളയമകളാണ് കീർത്തി. ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയായിരുന്നു കീര്‍ത്തിയുടെ സിനിമാ അരങ്ങേറ്റം.

മലയാളത്തിൽ മോഹൻലാലിനൊപ്പം തുടക്കം കുറിച്ച കീർത്തി വളരെ പെട്ടെന്ന് തമിഴിലേക്കും തെലുങ്കിലേക്കും ചുവടു മാറ്റി. തെലുങ്കിൽ അഭിനയിച്ച മഹാനടി എന്ന ചിത്രം കീർത്തിയുടെ കരിയറിൽ വഴിത്തിരിവായി. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം അടക്കം ആ കഥാപാത്രത്തിലൂടെ കീർത്തി നേടി.  ബേബി ജോൺ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം. അതിനിടയിലാണ് വിവാഹ വാർത്ത പുറത്തു വന്നിരിക്കുന്നത്. വിവാഹം ഉടനുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

Google News Logo Follow Us on Google News

Choos news.google.com
Keerthi Suresh to may marry childhood boyfriend.:

Keerthi Suresh to may marry childhood boyfriend. It is hinted that the groom is childhood friend Antony Thattil.