mohanlal-baroz

മോഹൻലാൽ സംവിധായകനാകുന്ന ത്രിഡി ചിത്രം ‘ബറോസി’ന്റെ റിലീസ് പ്രഖ്യാപിച്ച് സംവിധായകന്‍ ഫാസില്‍. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നത്. ഗുരു സോമസുന്ദരം, മോഹന്‍ ശര്‍മ, തുഹിന്‍ മേനോന്‍ എന്നിവര്‍ക്കൊപ്പം വിദേശ താരങ്ങളായ മായാ, സീസര്‍, ലോറന്റെ തുടങ്ങിയവരും ബറോസില്‍ അഭിനയിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബറോസ് റിലീസിനൊരുങ്ങുന്നത്. ഒരു അതുല്യ കലാസൃഷ്ടിയായിരിക്കും ചിത്രമെന്നും ആഗോള ഹിറ്റായി ചിത്രം മാറുമെന്നും റിലീസ് പ്രഖ്യാപിച്ച് ഫാസില്‍ പറഞ്ഞു. 

‘മോഹന്‍ലാല്‍ എന്ന പത്തൊന്‍പത് വയസുകാരനെ ഇന്ന് കാണുന്ന മോഹന്‍ലാല്‍ ആക്കിയത് മഞ്ഞിന്‍ വിരിഞ്ഞ പൂക്കളാണ്.  ആ സിനിമ റിലീസായത് ഡിസംബര്‍ 25നാണ്, മോഹന്‍ലാലിന്‍റെ മറ്റൊരു ഹിറ്റായ മണിച്ചിത്രത്താഴ് റിലീസ് ചെയ്തതും ഡിസംബര്‍ 25നാണ്, ഈ ചിത്രം വന്‍ വിജയം ആകും ’– ഫാസിലിന്‍റെ വാക്കുകള്‍

barroz-mohanlal

മാര്‍ക്ക് കിലിയനാണ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. പ്രശസ്ത കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകള്‍ ഡിസൈന്‍ ചെയ്യുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവൻ.

mohanlal-barroz
ENGLISH SUMMARY:

mohanlal movie barroz relese on december 25