mohini-dey

TOPICS COVERED

എആര്‍ റഹ്മാന്റെയും ഭാര്യ സൈറ ബാനുവിന്റെയും വിവാഹമോചന വാര്‍ത്തക്കു പിന്നാലെ സംഗീതലോകത്തു നിന്നും മറ്റൊരു വേര്‍പിരിയല്‍ കൂടി. റഹ്മാന്റെ ട്രൂപ്പിലെ ബേസ് ഗിറ്റാറിസ്റ്റായ മോഹിനി ഡേ ആണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ താന്‍ വിവാഹബന്ധം അവസാനിപ്പിച്ചതായി അറിയിച്ചത്. 

സംഗീതസംവിധായകന്‍ മാര്‍ക്ക് ഹാര്‍സച്ചാണ് മോഹിനി ഡേയുടെ ഭര്‍ത്താവ്. ഇരുവരും സംയുക്തമായാണ് വേര്‍പിരിയല്‍ പ്രഖ്യാപനം നടത്തിയത്. പരസ്പര ധാരണയോടെയാണ് തീരുമാനമെന്നും തങ്ങളുടെ തീരുമാനത്തെ പോസിറ്റീവായി കണ്ട് സ്വകാര്യത മാനിക്കണമെന്നും ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

മാര്‍ക്കുമായി വേര്‍പിരിഞ്ഞത് ഹൃദയവേദനയോടെയാണ്. നല്ല സുഹൃത്തുക്കളായി തുടരും. ജീവിതത്തില്‍ വ്യത്യസ്തമായ കാര്യങ്ങള്‍ വേണമെന്നും പരസ്പര ധാരണയിലൂടെ ഞങ്ങള്‍ വേര്‍പിരിയുകയാണെന്നും 28കാരിയായ മോഹിനി ഡേ പോസ്റ്റില്‍ വ്യക്തമാക്കുന്നു. അതേസമയം പ്രോജക്ടുകളില്‍ ഇനിയും ഞങ്ങള്‍ തുടരുമെന്നും മോഹിനി പറയുന്നു. തീരുമാനത്തെ സുഹൃത്തുക്കളും ആരാധകരും അംഗീകരിക്കണം. എ ആര്‍ റഹ്മാനൊപ്പം നിരവധി രാജ്യങ്ങളിലായി നാല്‍പ്പതിലേറെ ഷോകളില്‍ പങ്കെടുത്ത മോഹിനി ഡേ കൊല്‍ക്കത്ത സ്വദേശിയാണ്. 

After the divorce news of AR Rahman and his wife Saira Bhanu, there is another separation from the music world:

After the divorce news of AR Rahman and his wife Saira Bhanu, there is another separation from the music world. Mohini Dey, the guitarist in Rahman's troupe, announced that she had ended her marriage through an Instagram post.