rahman-SairaBanu

എ ആർ റഹ്മാനും ഭാര്യ സൈറാ ബാനുവും വിവാഹമോചിതരാകുന്നു എന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ചര്‍ച്ച റഹ്മാന്‍ സമീപ കാലത്ത് ഭാര്യയെ പറ്റി ഇന്‍റര്‍വ്യൂസില്‍ പറഞ്ഞ കാര്യങ്ങളാണ്. പലപ്പോഴും റഹ്മാന്‍റെ പാട്ടു പോലെ തന്നെ ചര്‍ച്ചയായതാണ് ഡ്രെസിംഗ് സ്റ്റൈലും. ആ സ്റ്റൈലിന് പിന്നാല്‍ ഭാര്യ  സൈറയാണെന്നാണ് റഹ്മാന്‍ പറഞ്ഞിട്ടുള്ളത്. Read More : റഹ്മാന്‍റെ വിവാഹസങ്കല്‍പങ്ങള്‍ ഇങ്ങനെ; അമ്മ കണ്ടെത്തിയ ‘സൈറ’ ജീവതത്തിലേക്ക് വന്നപ്പോള്‍

sairaBanu-rahman

'എനിക്ക് അനിയോജ്യമായ വസ്ത്രങ്ങൾ തീരുമാനിക്കുന്നതും വാങ്ങുന്നതും ഭാര്യ സൈറയാണ്. അവൾക്ക് ഇത്തരം കാര്യങ്ങളോട് ഏറെ താൽപര്യമുണ്ടെന്ന് എനിക്ക് തോന്നുന്നു. അവൾ തന്നെയാണ് കഴിഞ്ഞ 10, 15 വർഷമായി എനിക്ക് വേണ്ടി വസ്ത്രങ്ങൾ വാങ്ങുന്നത്. അവൾക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ വാങ്ങുകയും എന്നോട് അത് ധരിക്കാൻ പറയുകയും ചെയ്യും. കൂടുതലും കറുത്ത നിറത്തിലുളള വസ്ത്രങ്ങളാണ് എനിക്ക് വേണ്ടി തെരഞ്ഞെടുത്തിരുന്നത്. മറ്റ് നിറങ്ങളും കൂടി സെലക്ട് ചെയ്യാൻ ഞാൻ ആവശ്യപ്പെട്ടിരുന്നു. അത് അവൾ സമ്മതിക്കുകയും ചെയ്തു'  റഹ്മാന്‍റെ വാക്കുകള്‍.

ar-rahman-struggles-in-life

29 വർഷം നീണ്ട ദാമ്പത്യ ജീവിതത്തിന് ഒടുവിലാണ് ഇരുവരും വേർപിരിയുന്നത്. ഏറെ വിഷമത്തോടെ എടുത്ത തീരുമാനമാണ് എന്നും ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ അധ്യായത്തിലൂടെ ആണ് കടന്ന് പോകുന്നത് എന്നും ഈ അവസരത്തിൽ സ്വകാര്യത മാനിക്കണം എന്നും സൈറ അഭ്യർഥിച്ചു.1995 -ലാണ് എ.ആർ. റഹ്മാനും ഭാര്യ സൈറയും വിവാഹിതരാകുന്നത്.

ENGLISH SUMMARY:

A.R. Rahman and his media-shy wife Saira Banu make for a stylish couple at various events. However, Rahman credits his fashion choices to his wife, revealing that he wears whatever she tells him to wear.