TOPICS COVERED

എ.ആർ.റഹ്മാൻ–സൈറ ബാനു വേർപിരിയലിനോടു പ്രതികരിച്ച് ഇരുവരുടെയും മക്കൾ രംഗത്ത് വന്നിരുന്നു. എല്ലാവരും സ്വകാര്യതയെ മാനിക്കണമെന്നും അവരെ അവരുടെ വഴിക്ക് വിടണമെന്നും മക്കള്‍ ആവശ്യപ്പെട്ടു. റഹ്മാന്‍റെ രണ്ടാമത്തെ മകളുടെ പ്രതികരണം ഒട്ടേറെപ്പേര്‍ ഷെയര്‍ ചെയ്തു. അവിടെ പോയി തലയിട്ട് ഉപദേശങ്ങൾ കൊടുത്ത്, കരയുന്ന ഇമോജികളിടാൻ നമുക്ക് അവകാശമില്ലെന്നും. എന്ത് ചെയ്യണമെന്നും എന്തൊക്കെ ചെയ്യാൻ പാടില്ലെന്നും അവർക്ക് അറിയാമെന്നും മകള്‍ പറയുന്നു. Also Read : ആകെ തകർന്ന സാഹചര്യമെന്ന് എ.ആര്‍. റഹ്‌മാന്‍; കൂപ്പുകയ്യുമായി മകള്‍

‘അത് അവരുടെ വ്യക്തിപരമായ പ്രശ്നമാണ്. അവിടെ പോയി തലയിട്ട് ഉപദേശങ്ങൾ കൊടുത്ത്, കരയുന്ന ഇമോജികളിടാൻ നമുക്ക് അവകാശമില്ല. എന്ത് ചെയ്യണമെന്നും എന്തൊക്കെ ചെയ്യാൻ പാടില്ലെന്നും അവർക്കറിയാം. അവർ തിരഞ്ഞെടുത്തത് ചെയ്യാൻ അവരെ അനുവദിക്കുക’, എന്നാണ് എ.ആർ.റഹീമ കുറിച്ചത്. എല്ലാവരുടെയും പ്രാർഥനയിൽ തങ്ങളെ ഓർമിക്കണമെന്നും റഹീമ അഭ്യര്‍ഥിച്ചു.

29 വർഷം നീണ്ട ദാമ്പത്യ ജീവിതത്തിന് ഒടുവിലാണ് ഇരുവരും വേർപിരിയുന്നത്. ഏറെ വിഷമത്തോടെ എടുത്ത തീരുമാനമാണ് എന്നും ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ അധ്യായത്തിലൂടെ ആണ് കടന്നുപോകുന്നതെന്നും ഈ അവസരത്തിൽ സ്വകാര്യത മാനിക്കണം എന്നും സൈറ ബാനു അഭ്യർഥിച്ചു. 1995 -ലാണ് എ.ആർ. റഹ്മാനും സൈറയും വിവാഹിതരാകുന്നത്. എ.ആർ. റഹ്മാന്‍ ഇതുവരെ വേര്‍പിരിയലിന്‍റെ കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

ENGLISH SUMMARY:

AR Rahman’s daughter Raheema Rahman shared on her Instagram story, “I would greatly appreciate it if the matter could be treated with the utmost privacy and respect. Thank you for your consideration.” In another post, she shared her father’s tweet and wrote, “Keep us in your prayers.